ലണ്ടന്‍: ലണ്ടന്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസിന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ അമഖ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.
ഭീകരാക്രമണത്തില്‍ ഏഴു പേര്‍ കൊല ചെയ്യപ്പെടുകയും 48 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടകവസ്തുക്കള്‍ ദേഹത്തുണ്ടെന്നു ഭീഷണിപ്പെടുത്തിയ ഭീകരര്‍ ലണ്ടന്‍ ബ്രിഡ്ജില്‍ ആളുകള്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചു കയറ്റിയും തൊട്ടടുത്ത മാര്‍ക്കറ്റില്‍ കടന്ന് കുത്തിവീഴ്‌ത്തുകയും ആയിരുന്നു.
പ്രാദേശിക സമയം ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു ദാരുണസംഭവം. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തിരുന്നു.
എട്ടിന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ബ്രിട്ടനെ നടുക്കിയ ആക്രമണം നടന്നത്. മേയ് 22ന് മാഞ്ചസ്റ്ററില്‍ സംഗീതനിശയ്‌ക്കു ശേഷമുണ്ടായ ഐഎസ് ഭീകരാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനും ആഴ്ചകള്‍ മുന്പ് ലണ്ടനില്‍ നാലു പേരുടെ മരണത്തിനിടയാക്കി മറ്റൊരു ഭീകരാക്രമണവും നടന്നിരുന്നു.
















