തിരുന്നാവായ: അനധികൃതമായി ഭാരതപ്പുഴയുടെ തീരങ്ങള്‍ കയ്യേറുന്നതിനെതിരെ റീ-എക്കൗ പ്രവര്‍ത്തകര്‍ നിളാ തീരത്ത് മനുഷ്യ കര മതില് തീര്‍ത്തു.
കയ്യേറ്റത്തിനെതിരെയും മാലിനീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഭാരതപ്പുഴയുടെ നിലനില്‍പ്പിനെ നഷ്ടപ്പെടുത്തുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ സര്‍ക്കാര്‍ അടിയന്തിര ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഇന്നുള്ള പുഴയും നമുക്ക് നഷ്ടമാകുമെന്ന് റീ-എക്കൗ മുന്നറിയിപ്പ് നല്കി.
ഭാരതപ്പുഴയുടെ ഇരു കരകളും റീസര്‍വ്വെ നടത്തി അതിര് കല്ലുകള്‍ സ്ഥാപിക്കണമെന്നും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. നിളയുടെ വീണ്ടെടുപ്പിനായി ജില്ല ഭരണ കൂടം നടപ്പാക്കുന്ന പുനര്‍ജനി പദ്ധതിക്കും തിരുന്നാവായ ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന നിര്‍മലം നിളയോരം എന്നീ പദ്ധതികളുമായി സഹകരിക്കുവാനും പരിസ്ഥിതി സംഘടനയായ റീ-എക്കൗ തീരുമാനിച്ചു.
പരിസ്ഥിതി സംഘം ജില്ല കോ-ഓഡിനേറ്റര്‍ എം.പി.എ.ലത്തീഫ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന് നിളയുടെ നിലനില്‍പ്പ് എന്ന വിഷയത്തില്‍ എ പ്ലസ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ നവാമുകുന്ദ ക്ഷേത്രം മാനേജര്‍ ആതവനാട് പരമേശ്വരന് ഉദ്ഘാടനം ചെയ്തു. റീ-എക്കൗ പ്രസിഡന്റ് സി.പി.എം.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. യാദവ് കന്മനം, കാടാമ്പുഴ മൂസ, കായക്കല്‍ അലി, കെ.പി അലവി, സിദ്ദീഖുല്‍ അക്ബര്‍, എം.കെസതീഷ് ബാബു, ആര്യശ്രീ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: