കെന്റക്കിയില്‍ നടന്ന രക്ഷാപ്രവര്‍ത്തനം ‘മാളൂട്ടി’ സിനിമയെ ഓര്‍മ്മിപ്പിക്കും. ചെറിയൊരു വ്യത്യാസം മാത്രം. സിനിമയില്‍ മാളൂട്ടി അപടത്തില്‍പ്പെടുമ്പോള്‍ സഹായിയായത് ഒരു നായയാണ്. കെന്റക്കിയിലാകട്ടെ അപകടത്തില്‍പ്പെട്ടത് നായ തന്നെയാണെന്ന് മാത്രം. മറ്റൊരു വ്യത്യാസം, മാളൂട്ടി അകപ്പെട്ടത് കുഴല്കിണറിലാണെങ്കില് ഇവിടെ നായ അകപ്പെട്ടത് മരത്തിന് ചുവട്ടില്‍ രൂപപ്പെട്ട ദ്വാരത്തിലാണ്!
കെന്റക്കിയിലെ ഒരു പ്രാദേശിക സെമിത്തേരിയിലെ മരത്തിന് കീഴെയായി രൂപപ്പെട്ട ദ്വാരത്തിലായിരുന്നു ഡാഷ് വര്‍ഗ്ഗത്തില്‍പ്പെട്ട നായ കുടുങ്ങിയത്. നായയുടെ ദയനീയമായ കരച്ചില് കേട്ടെത്തിയ രണ്ട് പേര് നായയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് അതിനായില്ല. ഒടുവില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഫയര്‍ ഫോര്സുകാര്ക്ക് തന്നെ എത്തേണ്ടി വന്നു.
ആദ്യത്തെ പരിശ്രമങ്ങളില്‍ അവരും പരാജയപ്പെട്ടു. പിന്നെ കൂടിയാലോചനകളായി. പല അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നു. ഒടുവില്‍ അവര്‍ ഒരു വഴി കണ്ടെത്തി. നായ അകപ്പെട്ട ദ്വാരത്തിന് മുകള്‍ ഭാഗത്തായി മറ്റൊരു ദ്വാരമുണ്ടാക്കി. ഇതിലൂടെ നായയെ പുറത്തെടുക്കുകയും ചെയ്തു.
ഇനി മറ്റൊരു നായയ്ക്ക് കൂടി ഇത്തരമൊരു ദുര്വിധിയുണ്ടാകാതിരിക്കാന് ഫയര്‍ ഫോഴ്സുകാര് മരത്തിലെ ദ്വാരം വലുതാക്കി മാറ്റുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: