കരുവാരകുണ്ട്: കരുവാരകുണ്ട് കക്കറയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകള്‍ വന്‍തോതില്‍ കൃഷിനാശം വരുത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനകള്‍ ജനങ്ങളെ ഭീതിയിലാക്കിയത്. ചെറുതും വലുതുമായ ഒന്‍പതിലധികം കാട്ടാനകളാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയത്.
ടി.പി.അറുമുഖന്, മാങ്ങാട്ടുപറമ്പില്‍ മാനുകുട്ടന്‍, കരിവേലില്‍ തങ്കച്ചന് തുടങ്ങിയ കര്‍ഷകരുടെ കമുക്, വാഴ ,തെങ്ങ് തുടങ്ങിയ കാര്‍ഷിക വിളകളാണ് നശിപ്പിച്ചു. ഇന്നലെ നേരം പുലരുവോളം കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍ തമ്പടിച്ചതായും കര്‍ഷകര്‍ പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. പോലീസും വനംവകുപ്പധികൃതരും സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാരുടെ പരിശ്രമത്തില്‍ കാട്ടാനകളെ ജനവാസ കേന്ദ്രത്തില്‍ നിന്നും അകറ്റിയിരുന്നു. പറയന്മാട് തുണ്ട് വനഭൂമിയില്‍ നിന്നുമാണ് ആനകളെത്തുന്നത്.
ഒരുവര്‍ഷം മുമ്പ് പട്ടാപകല്‍ കക്കറ കരിങ്കല്‍ തോണി ഭാഗങ്ങളിലെ ജനവാസ കേന്ദ്രത്തിലെത്തിയ കൊമ്പന് നിരവധി വീടുകള്‍ തകര്‍ത്തിരുന്നു.
വനാതിര്‍ത്തികളില്‍ സോളാര്‍ വേലിയും കിടങ്ങും തീര്‍ത്ത് ആനകളെ തടയണമെന്ന കര്‍ഷകരുടെ ആവശ്യം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: