ചാലക്കുടി: വിദേശ കയറ്റുമതിയില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ യുവാവിനെ ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്.ഷാജുവും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.കറുകുറ്റി മണവാളന്‍ പോള്‍ (46)ആണ് പിടിയിലായത്.സുഗന്ധ ദ്രവ്യ വ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് മുരിങ്ങൂര്‍ സ്വദേശിയായ യുവാവില്‍ നിന്നാണ് പല തവണികളിലായി ഒരു കോടി ഇരുപതു ലക്ഷം തട്ടിയെടുക്കുകയായിരുന്നു.അങ്കമാലിയില്‍ വെച്ച് യുവാവുമായി പരിചയത്തിലായ പോള്‍ തനിക്ക് മലേഷ്യ.സിംഗപ്പൂരിലും മറ്റും എകസ്‌പോര്‍ട്ട് ബിസനസ്ആണെന്നും അവിടെ വെയര്‍ ഹൗസും ഓഫീസും തുടങ്ങണമെന്നും അതിനായി ഉടന്‍ തന്നെ ഒരു ബിസനസ് പങ്കാളിയെ ആവശ്യം ഉണ്ടെന്ന് യുവാവിനോട് പറയുകയും ലാഭ വിഹിതം വാഗ്ദാനം ചെയ്യുകയും ഇയാളുടെ സംസാരത്തില്‍ വിശ്വസിച്ച് യുവാവ് പങ്കാളിയാക്കുവാന്‍ താല്‍പര്യം കാണിച്ചപ്പോള്‍ രണ്ടു പേരുടേയും പേരില്‍ പാര്‍ടണര്‍ ഷിപ്പ് ഉണ്ടാക്കി ഇയാള്‍ക്ക് അന്‍പത് ലക്ഷം രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ച് വസ്തുവിന്റെ ഈടിന്‍ മേല്‍ ഒരു കോടി രൂപ ഓവര്‍ ഡ്രാഫറ്റ് എടുക്കുകയും ചെയ്തു.ഈ തുക പല തവണകളായി ബിസിനസ്സ് ആവശ്യം പറഞ്ഞ് തന്ത്ര പൂര്‍വ്വം കൈക്കലാക്കുകയും ചെയ്തു.യുവാവ് ബിസനസ് പുരോഗതികളെ കുറിച്ച് ചോദിക്കുമ്പോള്‍ എകസ്‌പോര്‍ട്ട് ലൈസന്‍സ് തന്റെ ഉടമ സ്ഥതയിലുള്ള പോള്‍ ആന്റ് വിന്‍സെന്റ് സ്‌പൈസസ് എകസ്‌പോര്‍ട്ട് ആന്റ് ഇപ്പോര്‍ട്ട് കമ്പനിക്ക് ശരിയായിട്ടുണ്ടെന്നും ഓര്‍ഢറുകള്‍ കിട്ടിയിട്ടുണ്ടെന്നും പറഞ്ഞ് തുടര്‍ന്ന് മലേഷ്യക്ക് കടക്കുകയായിരുന്നു.ഇടക്കിടെ മാത്രം നാട്ടില്‍ വന്നിരുന്ന ഇയാളോട് ബിസിനസിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഒഴിഞ്ഞു മാറുകയും ഫോണ്‍ സ്വീച്ച് ഓഫ് ചെയ്യുകയ്യുമായിരുന്നു.പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു.പറ്റിപ്പ് മനസിലാക്കിയ യുവാവ് ചാലക്കുടി ഡിവൈഎസ്പിക്ക് നല്‍കിയ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡിവൈഎസ്പി സി.എസ് ഷാഹുല്‍ ഹമീദിന്റെ നിര്‍ദ്ദേശാനുസരണം പോലീസ് നടത്തിയ അന്വേക്ഷണത്തില്‍ പോള്‍ വീണ്ടും ബിസിനസ് പങ്കാളിത്തം വാഗ്ദാനം നല്‍കി പത്ര പരസ്യങ്ങള്‍ നല്‍കിയതായി കണ്ടെത്തി.ഇന്ത്യയിലെത്തിയ പോളിനെ പോലീസ് സംഘം ബിസനസ് പങ്കാളിതത്തെ കറിച്ച് സംസാരിക്കുവാനായി വിളിച്ച് തന്ത്രപരമായി കുടുക്കുകയായിരുന്നു.കൊരട്ടി സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.സുബീഷ്‌മോന്‍,എ.എസ്.ഐമാരയ ടി.ബി.മുരളീധരന്‍,,ടി.സി.ജോഷി,ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സതീശന്‍ മടപ്പാട്ടില്‍,വി.എസ്.അജിത് കുമാര്‍,വി.യു,സില്‍ജോ, എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വക്ഷേണത്തിലാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി.















