കല്‍പ്പറ്റ: ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ ഒയിസ്ക കല്‍പ്പറ്റ ചാപ്റ്റര്‍ വാര്‍ഷികയോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി എസ്.കെ.എം.ജെ.എച്ച്.എസ്.എസ്. ജൂബിലി ഹാളില്‍ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെയും, ദേശീയ ഹരിതസേനയുടെയും ആഭിമുഖ്യത്തില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശില്‍പ്പശാലയും സംഘടിപ്പിക്കും. ശില്‍പ്പശാലയില്‍ ഒയിസ്ക ഹെര്‍ബല്‍ ഗാര്ഡന് പദ്ധതി നടപ്പാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തിന്റെ ഒന്നാംഘഡു കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി വിതരണം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ശില്‍പ്പശാലയില്‍ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും, ഫറൂക്ക് കോളേജ് അധ്യാപകനുമായ ഡോ. കിഷോര്‍ കുമാര്‍ നേതൃത്വം നല്‍കും. അന്നേദിവസം വൈകിട്ട് മൂന്നുമണിക്ക് മൂപ്പൈനാട് പഞ്ചായത്തും, വിംസും ഹോസ്പിറ്റലുമായി ചേര്‍ന്ന് ഒയിസ്കയുടെ നേതൃത്വത്തില്‍ വഴിയോര വൃക്ഷതൈ നടീലും, ഹരിചങ്ങലയും സംഘടിപ്പിക്കും. മനുഷ്യനും മരങ്ങളും കണ്ണികളാകുന്ന ഹരിതചങ്ങലയുടെ ഉദ്ഘാടനം മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഷഹര്ബാന് നിര്‍വഹിക്കും. വിംസ് ഹോസ്പിറ്റല്‍ ഡീന്‍ ഡോ. സി. ശേഷാദ്രി മുഖ്യസന്ദേശം നല്‍കും. സി.ഇ.ഒ. ടി. ദേവാനന്ദ് പ്രതിജ്ഞ ചൊല്ലികൊടുക്കും. ചങ്ങലയില്‍ കണ്ണികളാകുന്നവര്ക്ക് ‘എന്റെ മരത്തോടൊപ്പം’ സെല്‍ഫി മത്സരം ഡോ. ഷാനവാസ് പള്ളിയാല്‍ ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ ഒയിസ്ക കല്‍പ്പറ്റ ചാപ്റ്റര്‍ എന്‍,എസ്.എസ്, എം.സി.ഫെ്. പബ്ലിക് സ്കൂളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്രീന്റാലി കല്‍പ്പറ്റ ബൈപ്പ് ജംഗ്ഷനില്‍ സി.കെ. ശശീന്ദ്രന് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ തദ്ദേശ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ ഫഫാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ഒയിസ്ക കല്‍പ്പറ്റ ചാപ്റ്റര്‍ നട്ടുവളര്‍ത്തിയ പച്ചക്കറി തൈകള്‍ സൗജന്യമായി വിതരണം ചെയ്യും. ഒയിസ്കയുടെ വാര്‍ഷികയോഗത്തില്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡോ. വിനോദ് ബാബു, ഹരിതസേന കോര്‍ഡിനേറ്റര്‍ സി. ജയരാജന്, കബീര്‍, ശുചിത്വമിഷന് ജില്ല കോര്‍ഡിനേറ്റര്‍ അനൂപ്, മുഹമ്മദ്, മുഹമ്മദാലി, സിറാജുദീന്‍, പി.സി. മൈക്കിള്‍, എല്‍ദോ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായ സിബി ജോസഫ് (പ്രസിഡന്റ്), ഷാജി തദ്ദേവൂസ് (സെക്രട്ടറി), ഷാജിപോള്‍ (ജോ. സെക്രട്ടറി), മുഹമ്മദ് (വൈസ് പ്രസിഡന്റ്), തോമസ് സ്റ്റീഫന്‍ (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: