വാഷിങ്ങ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ സ്വന്തമാക്കിയത് ലോകത്തെ ഏറ്റവും വലിയ വിമാനം. സ്ട്രാറ്റോലോഞ്ചെന്ന് പേരിട്ടിരിക്കുന്ന വിമാനം ഇന്നലെയാണ് പോള്‍ അലന്‍ ആദ്യമായി പുറത്തിറക്കിയത്.
ആറ് ബോയിങ്ങ് 747 എന്‍ജിനുകളാണ് ഇതിനുള്ളത്. 28 ചക്രങ്ങളും. ചിറുകളുടെ അറ്റങ്ങള്‍ തമ്മിലുള്ള അകലം ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിനോളം വരുന്നു. രണ്ടര ലക്ഷം കിലോ ഭാരം വഹിക്കാം. ചിറകുകള്‍ തമ്മിലുള്ള അകലം 385 അടി. 238 അടിയാണ് നീളം .ഡ്രീം ലൈനര്‍ എയര്‍ബസിനേക്കാള്‍ 12 അടി കൂടുതല്‍. 50 അടി ഉയരം. അതായത് അഞ്ചു നില കെട്ടിടത്തിന്റെ ഉയരം.
ഇതുവരെ ഹെര്‍ക്കുലീസ് ആയിരുന്നു ലോകത്തെ ഏറ്റവും വലിയ വിമാനം. എയര്‍ബസ് 380, റഷ്യന്‍ നിര്‍മ്മിത ആന്റോണോവ്., മില്ലേനിയം ഫാല്‍ക്കണ്‍ തുടങ്ങിയ വിമാനങ്ങളാണ് ഇതോടെ പിന്നിലായത്.
















