കൊച്ചി: ‘മെല്ലെ’ എന്ന ചിത്രത്തിലെ ആദ്യത്തെ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. “കൊഞ്ചി കൊഞ്ചി പൂക്കും” എന്ന് തുടങ്ങുന്ന ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്. രാജീവ് ആലുങ്കലിന്റെ വരികൾക്ക് ഡോ. ഡൊണാൾഡ് മാത്യു ഈണം പകർന്നിരിക്കുന്നു.
നവാഗതനായ ബിനു ഉലഹന്നാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മെല്ലെയില് അമിത് ചക്കാലക്കൽ, തനൂജ കാർത്തിക്, ജോജു ജോർജ്, ജോയ് മാത്യു, പി ബാലചന്ദ്രൻ, വിവേക് ഭാസ്ക്കർ ഹരിദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സന്തോഷ് അനിമയും ചിത്രസംയോജനം സുനീഷ് സെബാസ്റ്യനുമാണ് നിർവഹിച്ചിരിക്കുന്നത്.
പശ്ചാത്തല സംഗീതം വിജയ് ജേക്കബിന്റേതാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. ജോണി സി ഡേവിഡ് ആണ് ത്രിയേക പ്രൊഡക്ഷൻസ്ന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: