വന്യതയുടെ ഇരുള് സൗന്ദര്യമുള്ള ആമസോണ്‍ കാടുകളുടെ നിഗൂഢപ്രകൃതി പല ഹോളിവുഡ് സിനിമകള്‍ക്കും ഊര്‍ജമായിട്ടുണ്ട്.കാണാകാഴ്ചകളും അറിയാ ചരിത്രവുമൊക്കെ സിനിമയ്ക്കായി ഇവിടെനിന്നും കണ്ടെടുത്തു്.
ചരിത്രവും ഭാവനയും കുഴമഞ്ഞുപോലെ കൂട്ടിത്തിരുമ്മിയെടുത്ത് ആമസോണ്‍ കാടുകള്‍ സിനിമയില്‍ ഭയാനകസൗന്ദര്യം വിടര്‍ത്തിയിട്ടുണ്ട്.അനാക്കോണ്ട അത്തരത്തിലൊന്നായിരുന്നു.ഹോളിവുഡില്‍ വന്‍ പണംവാരിചിത്രമായിരുന്നു ഇത്.അമര്‍ത്തിവെച്ച ഭയാനകമായ നിരവധി ചരിത്രപേടകം തുറക്കുന്നതാണ് ആമസോണ്‍ കാടുകള്‍.അത്തരമൊരു യാഥാര്‍ഥ്യവും സങ്കല്പ്പവുംകൊണ്ട് വിസ്മയം തീര്‍ക്കുന്ന ചിത്രമാണ് ദ ലോസ്റ്റ് സിറ്റി ഓഫ് -ഇസഡ്.
ചരിത്രത്തിന്റെ ബലമുള്ള സാഹസികതയുടെ നാടകിയത മുറ്റിയ ദ ലോസ്റ്റ് സിറ്റി ഓഫ് -ഇസഡ്ന് 2009 ല്‍ ഇറങ്ങിയ അതേ പേരിലുള്ള ഡേവിഡ് ഗ്രാനിന്റെ പുസ്തകമാണ് ആസ്പദം.അന്വേഷകനായ പേഴ്സി ഫോവ്സെറ്റിന്റെ കണ്ടെത്തലുകളുടെ തീവ്ര കൗതുകം മനസില്പേറി നടന്ന പത്രപ്രവര്‍ത്തകനായ ഗ്രാന്‍ രണ്ടു മാനങ്ങളാണ് പുസ്ത രചനയില്‍ സ്വീകരിച്ചിരിക്കുന്നത്.ഫോവ്സെറ്റിന്റെ ജീവിവും സമാന്തരമായി അദ്ദേഹത്തിന്റെ കണ്ടെത്തലുകളും.ജയിംസ് ഗ്രേ തിരക്കഥ എഴുതി സംവിധാനംചെയ്ത ചിത്രം സാഹസികതകൊണ്ട് ഹൃദയമിടിപ്പു കൂട്ടിയേക്കും
.്ബൊളിവിയയിലെത്തിയ ബ്രിട്ടീഷ് പര്യവേഷകനായ പേഴ്സി ഫോവ്സെറ്റ് നിരന്തരമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ആമസോണില്‍ എത്തുകയും അവിടെ തുടര്‍ തെരച്ചിലുകള്‍ക്കിടയില്‍ മണ്മറഞ്ഞ പരിഷ്കൃത നഗരം കണ്ടെത്തുകയും ചെയ്യുന്നു. പേഴ്സി ഫോവ്സെറ്റിനെ സഹായിക്കാന്‍ ഭാര്യ നിനയും മകന് ജാക്കും സഹ പര്യവേഷകന് ഹെന്റി കോസ്റ്റിനും കൂടെയുണ്ട്.മകനോടൊപ്പം പേഴ്സി ഫോവ്സെറ്റ് അപ്രത്യക്ഷനാകുന്നതാണ് ചിത്രത്തിലെ പിന്നിലെ ദുരൂഹത.
ചാര്‍ളി ഹന്നം ഫോവ്സെറ്റായും സിയന്ന മില്ലര്‍ നിനയായും ടോം ഹോളണ്ട് ജാക്കുമായും റോബര്‍ട്ട് പാറ്റിന്സണ് ഹെന്റിയായും അഭിനയിക്കുന്നു. ഹോളിവുഡിലെ ഏറ്റവുംവലിയ പണംമുടക്കിയ ചിത്രങ്ങളിലൊന്ന് എന്നപേരുമുണ്ട് ലോസ്റ്റ് സിറ്റിക്ക്.ഇക്കഴിഞ്ഞ ഏപ്രിലിലാണ് ചിത്രം അമേരിക്കയില്‍ റിലീസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: