03
പത്തനംതിട്ട: സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി പത്തനംതിട്ടയെ പ്രഖാപിച്ചെങ്കിലും ചെങ്ങറസമര ഭൂമിയിലെ കുടുംബങ്ങള്‍ക്ക് ഇന്നും വെളിച്ചം അന്യം. ഒരുമാസം മുമ്പാണ് മന്ത്രി എം.എം മണി ജില്ലയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തിയത്.
ചെങ്ങറ സമരഭൂമിയില്‍ ഇപ്പോള്‍ അധിവസിക്കുന്ന 598 കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ വൈദ്യുതി ലഭിക്കാത്തത്. കെട്ടുറുപ്പുള്ള ചെറുവീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇതിന് പഞ്ചായത്ത് നമ്പര്‍ പതിച്ച് നല്‍കാത്തതാണ് ഇവരെ വലയ്ക്കുന്നത്. വീടുകള്‍ക്ക് താല്‍ക്കാലിക നമ്പര്‍ നല്കി വൈദ്യുതി ലഭ്യമാക്കാന്‍ അധികൃതരും നടപടി സ്വീകരിച്ചിട്ടില്ല. സമരഭൂമിയിലെ 5 ശാഖകളിലായി മുന്‍പ് സോളാര്‍ വിളക്കുകള്‍ സ്വന്തം ചിലവില്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ പലതും പ്രവര്‍ത്തിക്കുന്നില്ല.
വൈദ്യുതിയില്ലാത്തത് കുട്ടികളുടെ വിദ്യാഭ്യാസത്തേയും ബാധിക്കുന്നു. എല്‍കെജി മുതല്‍ കോളേജ്തലം വരെയുള്ള 180ല്‍ പരം കുട്ടികളാണ് ഇവിടെ ഉള്ളത്. വീടുകള്‍ക്ക് നമ്പര്‍ ഇടാനും ചെങ്ങറ സമരഭൂമിയിലെ വിലാസത്തില്‍ തിരിച്ചറിയല്‍ രേഖകള്‍ ലഭ്യമാക്കാനും അധികൃതര്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: