തിരുവല്ല: കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് 2017-18 സാമ്പത്തിക വര്‍ഷത്തെ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്തംഗം എസ്.വി. സുബിന് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്കികൊണ്ടും ആരോഗ്യമേഖലയില്‍ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് പാലിയേറ്റീവ് കെയര്‍, യോക്ലാസുകള്, ആശുപത്രികളുടെ നവീകരണം ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളും സ്വച്ഛഭാരത് ബന്ധപ്പെട്ട് പഞ്ചായത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ട് ഉറവിട മാലിന്യ സംസ്കരണത്തിനുള്ള വിവിധ പദ്ധതികളും ക്ഷീരവികസനം, വൃദ്ധജനങ്ങള്‍, വനിതകള്‍, യുവാക്കള്‍, കുട്ടികള്‍ എന്നിവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള മറ്റ് പദ്ധതികളുമാണ് ഈ സാമ്പത്തിക വര്‍ഷം പഞ്ചായത്ത് നടപ്പിലാക്കും.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് ചെറിയാന് സി. തോമസ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രസന്ന സതീഷ് പദ്ധതി വിശദീകരണം നടത്തി. യോഗത്തില്‍ ക്ഷേമകാര്യ കമ്മിറ്റി ചെയര്മാന് പ്രസന്ന സതീഷ് പദ്ധതി വിശദീകരണം നടത്തി. യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രസാദ് ഇ.എം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു മോന്‍സി, ബ്ളോക്ക് പഞ്ചായത്ത് അംഗം ശോശാമ്മ രാജു,എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: