മലപ്പുറം: പുത്തനുടപ്പും ബാഗുമേന്തി ആവേശത്തോടെയാണ് കുരുന്നുകള്‍ സ്കൂളുകളിലേക്കെത്തിയത്. ഭാവിയും വാഗ്ദ്ധാനങ്ങളെ സ്വീകരിക്കാന്‍ അദ്ധ്യാപകരും രക്ഷിതാക്കളും വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് വിദ്യാലയ മുറ്റത്തേക്ക് ചിത്രശലഭങ്ങളെപ്പോലെ അവര്‍ പറന്നിറങ്ങി. സ്വീകരണവും ആഘോഷവും കഴിഞ്ഞ് അച്ഛനും അമ്മയും യാത്ര പറയുന്ന സമയമായപ്പോള്‍ അതുവരെ ചിരിച്ചവരില്‍ ചിലര്‍ ചിണുങ്ങി തുടങ്ങി. വൈകിട്ട് വീട്ടില്‍ വരുമ്പോള്‍ കാണാമെന്ന ഉറപ്പൊന്നും അവര്‍ ചെവികൊണ്ടില്ല. പക്ഷേ ചില മിടുക്കന്മാര് അപ്പോഴും സന്തോഷം കൈവിട്ടില്ല.
ജില്ലാതല പ്രവേശനോത്സവം ക്ലാരി ഗവ.യുപിസ്കൂളില്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
പുതിയമാളിയേക്കല്‍ എഎംഎല്‍പി സ്കൂളില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ് കൗണ്‍സിലര്‍ പി.അപ്പുക്കുട്ടന് ഉദ്ഘാടനം ചെയ്തു. പഠനോപകരണങ്ങള്‍ കൗണ്‍സിലര്‍ സുമയ്യ അന്‍വര്‍ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് കൊന്നോല അന്‍വര്‍, പ്രധാനാധ്യാപകന് കെ. രാജേന്ദ്രന്, കെ.വി താഹിറ എന്നിവര്‍ സംസാരിച്ചു.
മൊറയൂര്‍: പഞ്ചായത്തിലെ എഎംഎല്‍പിഎസ്, വാലഞ്ചേരി ജിഎംഎല്‍പിഎസ് എന്നീ സ്കൂളുകളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്ത്ഥിതിക്കള്ക്ക് വോയ്സ് ഓഫ് വാലാഞ്ചേരി വാട്സാപ്പ് കൂട്ടായ്മ്മ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ആനത്താല്‍ അജ്മല്‍, കുഴിയഞ്ചീരി അഷ്റഫ്, അരിമ്പ്രകുന്നന് അസലം, കെ.സി.ഷെരിഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
എടയൂര്‍: കെഎംയൂപി സ്കൂള്‍ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ കെ.ബിന്ദു ഉദ്ഘാടനം ചെയ്തു ഒന്നാം ക്ലാസ്സിലെയും പ്രീ പ്രൈമറിയിലെയും നവാഗതര്‍ക്ക് അക്ഷരമാലയും പഠന കിറ്റും സമ്മാനിച്ചു. പിടിഎ പ്രസിഡന്റ് കെ.മണികണ്ഠന് അദ്ധ്യക്ഷത വഹിച്ചു.
കൊളത്തൂര്‍: കൊളത്തൂര്‍ നാഷണല്‍ എല്‍പി സ്കൂളില്‍ പ്രവേശനോത്സവം ആഘോഷിച്ചു. പിടിഎ പ്രസിഡന്റ് നാസര്‍ അദ്ധ്യക്ഷനായി. എല്‍എസ്എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു.
പുലാമന്തോള്‍: തിരുനാരായണപുരം എഎംഎല്‍പി സ്കൂള്‍ പ്രവേശനോത്സവം മാനേജര്‍ അബ്ദുപ്പു മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.
പൂക്കോട്ടുംപാടം: എയുപി. സ്കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.ബി.വിനുരാജ് അദ്ധ്യക്ഷത വഹിച്ചു.
അഞ്ചാംമൈല്‍ യമാനിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്രവേശനോത്സവം യമാനിയ്യ ഇസ്ലാമിക് സെന്റര്‍ സെക്രട്ടറി വി.കെ അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. പുക്കോട്ടുപാടം എസ്.ഐ അമൃത്രംഗന്‍ മുഖ്യ അതിഥിയായിയിരുന്നു.
ഗുഡ്വില് ഇംഗ്ലീഷ് സ്കൂളില്‍ പ്രവേശനോത്സവവും പ്രതിഭാ പുരസ്കാര വിതരണവും എസ്.ഐ.അമൃതരംഗന് ഉദ്ഘാടനം ചെയ്തു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ചെയര്മാന് എന്‍.എ.കരീം അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: