ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ നഗരസഭയുടെ 2017-18 വര്‍ഷത്തെ വാര്‍ഷിക പദ്ധതി വിഹിതത്തില്‍ ബിജെപി വാര്‍ഡുകളോടുളള വിവേചനത്തില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍മാര്‍ നടത്തിവന്ന കുത്തിയിരിപ്പു സമരം നിരാഹാര സമരത്തിലേക്ക്.
മൂന്നാം ദിവസവും തീരുമാനമാവത്തതിനെ തുടര്‍ന്ന് ചെയര്‍പേഴ്സന്റെ ഓഫീസിന്റെ മുന്നില്‍ നിരാഹാര സമരം തുടങ്ങി. നഗരസഭാ കക്ഷി നേതാവ് വി.എം ഉണ്ണിക്യഷ്ണന്, ഇ.കെ.ജയപ്രകാശ്, എ.ഗോപകുമാര്‍, ടി.ബിന്ദു. സിനി മനോജ്, വിപിന്‍ നാഥ്, ജയേഷ്, എന്നിവരാണ് നേതൃത്വം നല്‍കുന്നത്. നാല് കോടി ജനറല്‍ ഫണ്ട് വീതിച്ചപ്പോള്‍ ബിജെപിക്ക് ഏഴ് വാര്‍ഡുകള്‍ക്കായി 40.46 ലക്ഷവും, ഏഴ് വാര്‍ഡുള്ള കോണ്‍ഗ്രസ്സിന് 53.25 ലക്ഷവും 18 വാര്‍ഡുള്ള സി.പി.എമ്മിന് 2.35 കോടിയുമാണ് മാറ്റി വെച്ചിട്ടുള്ളത്. സമരം തുടങ്ങിയതിനു ശേഷം എസ്.ഐയുടെ സാന്നിധ്യത്തില്‍ സെക്രട്ടറി, ചെയര്പേഴ്സന്, വൈസ് ചെയര്മാന്, ബിജെപി നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
പദ്ധതി അംഗീകാരത്തിനായി ഡി.പി.സിക്ക് സമര്‍പ്പിച്ചെന്നും അതിനാല്‍ മാറ്റം സാധ്യമല്ലെന്നും, പുതിയ പദ്ധതികള്‍ വരുമ്പോള്‍ കൂടുതല്‍ തുക അനുവദിക്കാമെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. പക്ഷെ അത് ബിജെപി അംഗീകരിച്ചില്ല, കഴിഞ്ഞ വര്‍ഷവും ബിജെപി വാര്‍ഡുകളെ പദ്ധതി വിഹിതത്തില്‍ തഴഞ്ഞിരുന്നു. അന്നും ഇതേ ന്യായമാണ് പറഞ്ഞിരുന്നത്. പക്ഷെ പിന്നീട് ഒരു ഫണ്ടും അനുവദിച്ചില്ല. ബുധനാഴ്ച്ച കൗണ്‍സില്‍ കൂടാന്‍ നിശ്ചചയിചെങ്കിലും അത് അവസാന നിമിഷം ഒഴിവാക്കിയതാണ് നിരാഹാര സമരത്തിലേക്ക്.് എത്തിച്ചത്.
കൗണ്‍സില്‍ ഹാളില്‍ സമരം നടത്തിയിരുന്ന കൗണ്‍സിലര്‍മാരെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഹാളില്‍ നിന്നും സ്വീകരിച്ചാനയിച്ചാണ് നിരാഹാര സമരപന്തലിലേക്ക് എത്തിച്ചത്. മണ്ഡലം പ്രസിഡന്റ് എം.പി.സതീഷ് കുമാര്‍, കെ പി അനൂപ്, കെ.പരമേശ്വരന്, സി.കൃഷ്ണദാസ്, കെ.നാരായണന്, കെ.പ്രസാദ് എന്നിവര്‍ നേത്യത്വം നല്കി. പദ്ധതി വിഹിതം അനുവദിക്കുന്നതില്‍ വിവേചനമുണ്ടെന്ന് കാണിച്ച് ജില്ലാ കളക്ടര്‍, ജനറല്‍ സൂപ്രണ്ട്, ഓംബുഡ്സ്മാന് ,പ്രിന്‍സിപ്പല്‍ സെക്രട്ടറി, റീജനല്‍ ജോയന്റ് ഡയറക്ടര്‍ കൊച്ചി .എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
കൗണ്‍സില്‍ വിളിച്ച് ചേര്‍ത്ത് വിഹിതം എല്ലാ വാര്‍ഡുകള്‍ക്കും തുല്യമായി വീതിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഇതിനിടെ 14 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം കിട്ടിയെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: