ഒറ്റപ്പാലം: തൃശൂര്‍ ജില്ലക്കാരായ വിദ്യാര്‍ഥികളെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. മായന്നൂര്‍ പൂഴികു ന്ന് പുതിയേടത്തു നാരായണന്‍കുട്ടിയുടെ മകന്‍ അരുണ്‍ (21) കുറവല്ലൂര്‍ ചീനിക്കവളപ്പില്‍ കൃഷ്ണന്റെ മകള്‍ കാവ്യ (20) എന്നിവരാണ് മരിച്ചത്.
പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍പാതയില്‍ തൃക്കങ്ങോട് കടവിനു സമീപം ചൊവാഴ്‌ച്ച രാത്രി ഒരു മണിയോടെയാണു മൃതദേഹങ്ങള്‍ ചിന്നി ചിതറിയനിലയില്‍ കാണപ്പെട്ടത്. ഇതുവഴികടന്നു പോയ തീവണ്ടിയുടെ ലോക്കോ പൈലറ്റ് ഒറ്റപ്പാലം സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കു വിവരം നല്‍കുകയായിരുന്നു.
തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹത്തില്‍ നിന്നും ലഭിച്ച കോളേജിന്റെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണു മരിച്ചവരെ തിരിച്ചറിഞ്ഞത്. പിന്നീട് പോലീസ് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
അരുണ്‍ കോയമ്പത്തൂര്‍ എജെകെ കോളേജിലെ ബിസിഎ വിദ്യാര്‍ഥിയും കാവ്യ തൃശൂര്‍ മെഡിക്കല്‍കോളേജിലെ ഡിആര്‍ടി വിദ്യാര്‍ഥിനിയാണ്. അരുണ്‍ ഒരുകാറ്ററിംഗ് സ്ഥാപനത്തില്‍ പാര്‍ടൈം ജോലി ചെയ്തിരുന്നതായും ചൊവ്വാഴ്‌ച്ച വൈകിട്ട് അഞ്ച്മണിയോടെ ജോലിക്കെന്നുപറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്നും ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു.വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ ബന്ധുക്കളും ഒറ്റപ്പാലത്തെത്തിയിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: