തിരുവല്ല:അക്ഷര മധുരം നുകരാന്‍ എത്തുന്ന കുരുന്നുകള്‍ക്ക് വര്‍ണഭമായ സ്വീകരണങ്ങള്‍ ഒരുക്കിയാണ് ജില്ലയിലെ സ്കൂളുകള്‍ പ്രവേശനോത്സവം ഒരുക്കിയിരിക്കുന്നത്.ഇന്നലെ വരെയുള്ള കണക്കുകള്‍ അനുസരിച്ച്്്്്്് 5190 കുട്ടികള്‍ ഒന്നാക്ലാസിലേക്ക് പ്രവേശിക്കുമെന്നാണ് സൂചന.ആണ്‍കുട്ടികളാണ് നവാഗതരില്‍ അധികവും. 2620 ആണ്‍കുട്ടികളും 2570 പെണ്‍കുട്ടികളും ഇത്തവണ അക്ഷരമുറ്റത്തെത്തും. അന്യസംസ്ഥാനത്ത് നിന്നെത്തിയ 25 കുട്ടികളും കേരളത്തില്‍ സ്കൂള്പ്രവേശനത്തിനെത്തും.
കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണം 4917 ആയിരുന്നു. ഇക്കുറി കുട്ടികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത.ആറാം പ്രവര്‍ത്തിദിനം പൂര്‍ത്തിയാകുമ്പോള്‍ കണക്കുകള്‍ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.അടൂര്‍ 970 ,ആറന്മുള 228 ,കോന്നി 847,കോഴഞ്ചേരി 510 മല്ലപ്പള്ളി 495,പന്തളം ,262 പുല്ലാട് 438,റാന്നി , 899 തിരുവല്ല 541 എന്നിങ്ങനെയാണ് വിവിധ ഉപജില്ലകളിലെ കണക്കുകള്‍.പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ ക്ലസ്റ്റര്‍ സൊസൈറ്റികള്‍ വഴി വിതരണം നടത്തിയെന്ന്്്്്്്്്് അധികൃതര്‍ പറഞ്ഞു.ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലായി 55,603 പാഠപുസ്കതങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്തിരിക്കുന്നത്.പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്്്് രാവിലെ 9.30ന് പത്തനംതിട്ട താഴെവെട്ടിപ്രം ഗവണ്മെന്റ് എല്‍പി സ്കൂളില്‍ നടക്കും. കിറ്റിഷോയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. 10.30ന് നടക്കുന്ന സമ്മേളനത്തില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന് പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മുഖ്യപ്രഭാഷണം നടത്തും. നവാഗതര്‍ക്കുള്ള പഠനോപകരണം നഗരസഭ ചെയര്‍പേഴ്സണ്‍ രജനി പ്രദീപും വായനാസാമഗ്രികളുടെ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂരും ബോധനസാമഗ്രികളുടെ വിതരണം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ജി. അനിതയും എല്‍പിജി കണക്ഷന് വിതരണോദ്ഘാടനം നഗരസഭ വൈസ് ചെയര്മാന് പി.കെ. ജേക്കബും ശാലാസിദ്ധി കൈപ്പുസ്തകം കൈമാറല്‍ എസ്എസ്എ കണ്‍സല്‍ട്ടന്റ് ഡോ.ടി.പി. കലാധരനും നിര്‍വഹിക്കും.ജനപ്രതിനിധികള്‍, വിദ്യാലയ വികസനസമിതി അംഗങ്ങള്‍, പൂര്‍വവിദ്യാര്‍ഥികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍. സ്കൂള്‍തലത്തിലെ പരിപാടികള്‍ കൂടാതെ ഗ്രാമപഞ്ചായത്ത്, ബിആര്‍സി, ജില്ലാതലങ്ങളിലും ഉദ്ഘാടനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.ഹരിത പ്രോട്ടോക്കള്‍ പാലിച്ചുകൊണ്ടുള്ള പരിപാടികളാണ് ഇക്കുറി പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ളത്. ചെലവിലേക്ക് ഓരോ സ്കൂളിനും എസ്എസ്എയില്‍ നിന്ന് 1000 രൂപ വീതം അനുവദിച്ചിട്ടുണ്ട്.
പ്രത്യേകമായി ചിട്ടപ്പെടുത്തിയ പ്രവേശനോത്സവഗാനം കുട്ടികള്‍ ആലപിക്കും. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം എല്ലാ സ്കൂളുകളിലും വായിക്കും. വിവിധ കലാപരിപാടികളും ക്രമീകരി്ച്ചിട്ടുണ്ട്. പഠനോപകരണങ്ങള്‍, പുസ്തകം എന്നിവയും കുട്ടികള്‍ക്കു നല്‍കും. വിദ്യാഭ്യാസവകുപ്പ് പ്രത്യേകമായി തയാറാക്കിയ രണ്ടു വീതം ബാനര്‍, പോസ്റ്ററുകള്‍ എന്നിവ എത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: