പത്തനംതിട്ട: വൃക്കരോഗം ബാധിച്ച നിര്‍ധന യുവതി ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. വി കോട്ടയം എഴുമണ്‍ വാലുമുരുപ്പേല്‍ കെ. പി രാജന്റെ ഭാര്യ സനിതാകുമാരി(35) ആണ് ചികിത്സക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുന്നത്. ആറുമാസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇപ്പോള്‍ വൃക്ക മാറ്റി വെയ്ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന് വലിയ തുക ചിലവ് വരും.
ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിന്റെ തുശ്ചമായ വരുമാനം കുടുംബത്തിന്റെ നിത്യവൃത്തിക്കുപോലും തികയില്ല. ഈ സാഹചര്യത്തില്‍ വൃക്ക മാറ്റി വെയ്ക്കുന്നതിനും തുടര്‍ ചികിത്സക്കുമായി ആവശ്യമായ ലക്ഷക്കണക്കിനു രൂപാ എങ്ങനെ കണ്ടെത്തുമെന്നറിയാതെ വലയുകയാണ്. പതിനഞ്ചും അഞ്ചും വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുട്ടികളുടെ വിദ്യഭ്യാസവും മുടങ്ങി. വാടക വീട്ടില്‍ താമസിക്കുന്ന ഈ കുടുംബത്തിന് ഉദാര മതികളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളത്.
ചികിത്സാ സഹായത്തിനായി എസ്ബിഐ വകയാര്‍ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. രാജന് കെ. പി, അക്കൗണ്ട് നമ്പര്‍ 67217375229, ഐഎഫ്എസ് കോഡ് ടആകച0070768, ഫോണ്‍: 9744353642
പ്രതികരിക്കാൻ ഇവിടെ എഴുതുക: