ജക്കാര്‍ത്ത: യുവതിക്ക് അശ്‌ളീലമയച്ച മൗലവി കേസില്‍ കുടുങ്ങി. ഇതേത്തുടര്‍ന്ന് തീര്‍ഥാടനത്തിന് സൗദിയിലേക്ക് മുങ്ങിയ ഇയാള്‍ മടങ്ങിവന്നിട്ടില്ല. ഇന്തോനേഷ്യയില്‍ ക്രിസ്ത്യന്‍ ഗവര്‍ണ്ണര്‍ക്ക് എതിരെ വലിയ ഇസ്‌ളാമിക പ്രക്ഷോഭം നടത്തിയ റസീഖ് ഷിഹാബാണ് കേസില്‍ പെട്ടത്.
ഇന്തോനേഷ്യന്‍ ഭീകരസംഘടനയായ ഇസ്‌ളാമിക് ഡിഫന്‍ഡേഴ്‌സ് ഫ്രണ്ട് നേതാവാണ് ഇയാള്‍. മറ്റൊരു മാനനഷ്ടക്കേസിലും ഇയാള്‍ പ്രതിയാണ്. ഗവര്‍ണ്ണര്‍ വാസുകി തേജ പുര്‍നാമയ്‌ക്കെതിരെ ഇസ്‌ളാമിക പ്രക്ഷോഭം നടത്തുകയും വലിയ വിവാദമുണ്ടാക്കുകയും ചെയ്ത ഷിഹാബ് ചെറുപ്പക്കാരെ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുന്നതിലെ കണ്ണിയാണ്.
സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങളും സചിത്ര സന്ദേശങ്ങളും പലര്‍ക്കും കൈമാറിയെന്ന കേസില്‍ ഇയാള്‍ പ്രതിയാണ്. മുന്‍പ് രണ്ടു തവണ ജയിലില്‍ കിടന്നിട്ടുള്ള ഇയാള്‍ക്ക് പുതിയ കുറ്റം തെളിഞ്ഞാല്‍ വീണ്ടും അഞ്ചു വര്‍ഷം തടവ് ലഭിക്കും. ഇയാള്‍ക്ക് എതിരെ ഉടന്‍ അറസ്റ്റു വാറന്റ് പുറപ്പെടുവിക്കും.
















