ന്യൂദല്‍ഹി: എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിതി ആയോഗ് ശുപാര്‍ശ ചെയ്തു. ഇന്ത്യയിലെ പ്രമുഖ വ്യോമയാന സര്‍വ്വീസായ എയര്‍ ഇന്ത്യ വര്‍ഷങ്ങളായി നഷ്ടത്തിലായതിനെ തുടര്‍ന്നാണ് സ്വകാര്യ വത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കേന്ദ്രം ഇതുസംബന്ധിച്ച് പഠിച്ചുവരികയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങളും അറിയിച്ചു. എന്നാല്‍ വിദേശികള്‍ക്ക് ഓഹരി നല്‍കരുതെന്നും ഇന്ത്യന്‍ കമ്പനികള്‍ക്കേ അനുമതി നല്കാന് പാടുള്ളുവെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ബ്രിട്ടീഷ് എയര്‍വെയ്സ്, ജപ്പാന് എയര്‍ലൈന്‍, ആസ്ട്രിയന്‍ എയര്‍ തുടങ്ങി നിരവധി സര്‍വ്വീസുകള്‍ നഷ്ടത്തിലായതോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടായിരുന്ന ഓഹരികള്‍ വിറ്റഴിച്ച് കമ്പനി സ്വകാര്യവത്കരിക്കുകയും പിന്നീടത് ലാഭത്തിലാവുകയും ചെയ്തിരുന്നു.
ഇതേ മാതൃക തന്നെ സ്വീകരിക്കാനാണ് നിതി ആയോഗ് കേന്ദ്രത്തിനോടും ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രം വിശദമായി പഠിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് അശോക് ഗജപതി രാജു അറിയിച്ചു. എയര്‍ ഇന്ത്യയുടെ നഷ്ടം പരിഹരിക്കാന്‍ സാധ്യമായത് സ്വീകരിക്കുന്നതാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു. എയര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അടുത്തിടെ ദൂരദര്‍ശനു നല്കിയ അഭിമുഖത്തില്‍ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്നു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കുന്നതാണ്. 50,000 കോടിയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം.
ഇതില്‍ 22,000 കോടി വിമാനം വാങ്ങുന്നതിനായി വായ്പ എടുത്തിട്ടുള്ളതാണ്. ഇതിന്റെ വാര്‍ഷിക പലിശയായി 4,500 കോടി എയര്‍ ഇന്ത്യ നല്‍കുന്നുണ്ട്. അതിനിടെ യുപിഎ ഭരണകാലത്ത് 111 വിമാനങ്ങള്‍ 70,000 രൂപയ്ക്ക് വാങ്ങിയിരുന്നു. ഇതില്‍ അഴിമതിയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: