ന്യൂദല്‍ഹി: ആഗോളതലത്തില്‍ സ്വര്‍ണ്ണത്തോടുള്ള താത്പര്യം നിലകൊള്ളുന്നത് ഇന്ത്യയിലെ വില്‍പ്പനയ്ക്ക് അനുസൃതമായെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ആഭരണങ്ങളോടുള്ള താത്പര്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ വില്‍പ്പനയുള്ള സംസ്ഥാനങ്ങളില്‍ കേരളമാണ് ഇതില്‍ മുന്‍പന്തിയിലുള്ളത്.
ഗ്രാമീണ പ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണാഭരണ വില്‍പ്പന.
2017 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 92.3 ടണ്‍ സ്വര്‍ണ്ണം ഈ കാലയളവില്‍ വിറ്റഴിച്ചിട്ടുണ്ട്. അതേസമയം യുഎസിന്റേത് 22.9 ടണ്‍ മാത്രമാണ്. ഈ കാലയളവില്‍ 31.2 ടണ്‍ കോയിനുകള്‍ നിക്ഷേപം എന്ന നിലയിലും ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുണ്ട്.
എന്നാല്‍ യുഎസില്‍ 16.2 ടണ്‍ കോയിനുകള്‍ മാത്രമാണ് വിറ്റഴിച്ചിരിക്കുന്നത്.
2011- 12 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ പ്രമുഖ നിക്ഷേപമായാണ് സ്വര്‍ണ്ണത്തെ കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: