മാനന്തവാടി: ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി വയനാട് ജില്ലാ കൺവെൻഷൻ മാനന്തവാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഏ എൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കേരള നായിരുന്നു. ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി സംസ്ഥാന പ്രസിഡന്റ് കെ എം ലെനിൻ മുഖ്യപ്രഭാഷണം നടത്തി. ഓണേഴ്സ് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ എൻ മോഹനൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ആദ്യകാല ഡ്രൈവിംഗ് സ്ക്കൂൾ ഉടമകളായ മുകുന്ദൻ ,ടി കെ രാധാകൃഷ്ണൻ നായർ, സുരേന്ദ്രബാബു, ചാക്കോച്ചൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്ലസ്ടു എസ് എസ് എല്‍ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സമിതി ജില്ലാ ട്രഷറർ പി പ്രസന്നകുമാർ ഉപഹാരങ്ങൾ നൽകി. ഓണേഴ്സ് സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ആന്റോ, നൗഷാദ് കോയ, സി കെ റെജി, എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി ബാബു പായിക്കാടൻ (പ്രസിഡന്റ്), ഇ ഡി പ്രശാന്ത് (വൈസ് പ്രസിഡന്റ്), പി കെ സനോജ് കുമാർ (സെക്രട്ടറി), കെ ആര് രാജീവ് (ജോ സെക്രട്ടറി), സി കെ റെജി (ട്രഷറർ) എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: