ന്യൂദല്‍ഹി: ഫോര്‍ഡ് ഇന്ത്യ വിവിധ മോഡലുകളുടെ വില കുറച്ചു. കോംപാക്റ്റ് എസ്യുവിയായ ഇക്കോസ്പോര്‍ട്, ആസ്പയര് സെഡാന്, ഫിഗോ ഹാച്ച്ബാക്ക് എന്നീ മോഡലുകള്‍ക്ക് 30,000 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്. ചരക്ക് സേവന നികുതിയുടെ ആനുകൂല്യങ്ങള്‍ വിവിധ വാഹന നിര്‍മ്മാതാക്കള്‍ ഇതിനകം ഉപയോക്താക്കള്‍ക്ക് കൈമാറിത്തുടങ്ങിയിട്ടുണ്ട്.
ഇക്കോ സ്പോര്‍ടിന് 20,000 നും 30,000 നുമിടയിലാണ് വിലയില്‍ ഇളവ് നല്‍കുന്നത്. 7.18 ലക്ഷത്തിനും 10.76 ലക്ഷം രൂപയ്ക്കുമിടയിലാണ് പുതിയ ഡെല്‍ഹി എക്സ് ഷോറൂം വില. അതേസമയം വേരിയന്റുകള്‍ക്കനുസരിച്ച് ഫിഗോ, ആസ്പയര് മോഡലുകള്‍ക്ക് 10,000 നും 25,000 നുമിടയില്‍ വില കുറഞ്ഞു. 4.75 ലക്ഷത്തിനും 7.73 ലക്ഷം രൂപയ്ക്കുമിടയിലാണ് ഫിഗോയുടെ പുതിയ വില. ആസ്പയറിന് ഇനി 5.44 ലക്ഷത്തിനും 8.28 ലക്ഷം രൂപയ്ക്കുമിടയില്‍ വില നല്കിയാല് മതി.
ഇസുസു മോട്ടോഴ്സ് ഇന്ത്യ വിവിധ മോഡലുകള്‍ക്ക് അറുപതിനായിരം മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് വില കുറച്ചത്. ഈയിടെ പുറത്തിറക്കിയ എംയു-എക്സ് എസ്യുവിയുടെ വില ഇപ്പോള്‍ 22.40 ലക്ഷത്തിനും 24.40 ലക്ഷം രൂപയ്ക്കുമിടയിലാണ്. നേരത്തെ 23.9-25.9 ലക്ഷം രൂപ കൊടുക്കണമായിരുന്നു.
പിക്കപ്പ് വാഹനമായ ഇസുസു വി ക്രോസ്സിന്റെ വിലയും കുറച്ചിട്ടുണ്ട്. 12.7 ലക്ഷം രൂപയാണ് പുതിയ വില. ജിഎസ്ടി കൗണ്‍സില്‍ ആഡംബര വാഹനങ്ങള്‍ക്കും എസ്യുവികള്‍ക്കും 43 ശതമാനം നികുതിയാണ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ 55 ശതമാനം നികുതി നല്‍കണമായിരുന്നു. ജിഎസ്ടി വരുന്നതോടെ 12 ശതമാനം നികുതിയാണ് കുറയുന്നത്. 43 ശതമാനത്തില്‍ 28 ശതമാനം നികുതിയും 15 ശതമാനം സെസ്സുമാണ് നല്‍കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: