വൈപ്പിന്‍: എസ്. ശര്‍മയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ആദ്യത്തെതായിരുന്നു ബീച്ച് റോഡ്. കാളമുക്ക് ഗോശ്രീ ജംഗ്ഷന്‍ മുതല്‍ വളപ്പ് വരെ മാത്രമാണ് റോഡ് നിര്‍മ്മാണം നടന്നിട്ടുള്ളത്. അവിടെ നിന്ന് ഞാറയ്‌ക്കല്‍ വരെയുള്ള ഭാഗങ്ങളിലേയ്‌ക്ക് റോഡില്ല. ഞാറയ്‌ക്കല്‍ മുതല്‍ എടവനക്കാട് വരെയുള്ള ഭാഗങ്ങളില്‍ കാല്‍ നടപ്പാതയ്‌ക്ക് തല്യമായ രീതിയിലും.
തീരദേശ റോഡ് മുനമ്പം വരെ നീട്ടി വൈപ്പിന്‍-മുനമ്പം പാതയിലെ ഗതാഗത കുരുക്കിന് പകുതി ആശ്വാസമാകും. ഇപ്പോള്‍ പ്രധാനപാതയില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടാല്‍ അത് ഒഴിവാകുന്നതുവരെ കാത്തിരിക്കണം. സമാന്തര പാതയില്ലാത്തതാണ് കാരണം. തീരദേശ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കാളമുക്ക് ജംഗ്ഷന്‍- മുനമ്പം ഗതാഗതക്കുരുക്കില്ലാതെ സഞ്ചരിക്കാം.
















