കൊച്ചി: കഴിഞ്ഞ ഒരു ദിവസം പെയ്ത മഴയില്‍ എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയും, പരിസരവും വെള്ളക്കെട്ടിലായി. ബസ്സ് കാത്തിരിപ്പ് സ്ഥലവും വെള്ളത്തിലായതോടെ യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്.
ഡിപ്പോയ്‌ക്ക് അകത്തെ റിസര്‍വേഷന്‍ ഓഫീസ്, കടകള്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ ഒന്നര അടിയോളം വെള്ളമാണ് ഒറ്റമഴയില്‍ ഒഴുകിയെത്തിയത്. താഴ്ന്ന കിടക്കുന്ന ഭാഗം ഉയര്‍ത്തിയാല്‍ ഒരുപരിധി വരെ പ്രശ്‌നത്തിന് പരിഹാരം കാണാന്നാകുമെന്നാണ് യാത്രക്കാര്‍ പറയുന്നത്.
ഇതിനിടയിലും സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിലേക്കും, സമീപത്തെ യൂണിയന്റെ സൊസൈറ്റി ഓഫീസിലേക്കുമുള്ള പ്രവേശനം മാത്രം ഉയര്‍ത്തിപ്പണിതിരിക്കുന്നത് യാത്രകാരോടുള്ള അവഗണനയാണെന്ന് ആക്ഷേപമുണ്ട്.
മലിന ജലത്തില്‍ 10 മിനിറ്റോളം നിന്ന ശേഷമാണ് പലര്‍ക്കും ടിക്കറ്റ് റിസര്‍വ്വ് ചെയ്യാന്‍ സാധിക്കുന്നത്. സമീപത്തെ എടിഎം കൗണ്ടറും വെള്ളത്തിലായിരുന്നു.
















