ആലപ്പുഴ: മാറ്റിവെച്ച അന്താരാഷ്ട്ര കയര്വിപണന മേള ‘കയര്‍ കേരള’ ഒക്ടോബറില്‍ നടത്തും. ഒക്ടോബര്‍ 5 മുതല്‍ 9 വരെ ആലപ്പുഴയിലാണ് മേള സംഘടിപ്പിക്കുക. 2011ല്‍ തുടങ്ങിയ കയര്‍മേള കഴിഞ്ഞ വര്‍ഷം വരെ ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു വരെയാണ് സംഘടിപ്പിച്ചിരുന്നത്. കഴിഞ്ഞ വിഎസ് സര്‍ക്കാരില്‍ കയര്‍ മന്ത്രിയായിരുന്ന ജി. സുധാകരനാണ് മേളയ്ക്ക് തുടക്കം കുറിച്ചത്.
ആഭ്യന്തര, വിദേശ വിപണിയില്‍ കയര്‍ ഉത്പന്നങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കയര്‍മേള ആരംഭിച്ചത്. എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ കയര്‍മേള നടക്കുമെന്നും സുധാകരന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാരും ഫെബ്രുവരിയില്‍ തന്നെ കയര്‍മേള തുടര്‍ന്നു. എന്നാല്‍ തോമസ് ഐസക്ക് കയര്‍ മന്ത്രിയായതോടെ ജി. സുധാകരന്റെ പ്രഖ്യാപനം തിരുത്തി.
ഫെബ്രുവരി കയര്‍ഫെസ്റ്റിന് പറ്റിയ സമയമല്ലെന്നും, വന്‍കിട കയര്വ്യപാരികള്ക്കും വിദേശീയര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്നത് സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളാണെന്നുമായിരുന്നു ഐസക്കിന്റെ പ്രതികരരണം. ഇതെത്തുടര്‍ന്നാണ് കയര്‍മേള ഒക്ടോബറില്‍ നടത്താന്‍ തീരുമാനിച്ചത്.
കയര്‍മേളകള്‍ കൊണ്ട് ചെറുകിട ഫാക്ടറികള്‍ക്കും, തൊഴിലാളികള്‍ക്കും യാതൊരു ഗുണവുമില്ലെന്നും, സ്വകാര്യ കയറ്റുമതിക്കാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ നേട്ടമുണ്ടാക്കി കൊടുക്കുകയെന്ന ധൂര്‍ത്ത് മാത്രമാണെന്നും ആനത്തലവട്ടം ആനന്ദന് അടക്കമുള്ള കയര്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന സിപിഎം നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതായിരുന്നു കയര്‍മേളയില്‍ നിന്ന് കയര്‍ ഉത്പന്നങ്ങള്‍ക്ക് ലഭിച്ച വിദേശ, ആഭ്യന്തര ഓര്‍ഡറുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: