തിരുവല്ല: അധ്യയനവര്‍ഷം ആരംഭിക്കാന്‍ ഒരുദിവസം ബാക്കിനില്‍ക്കെ ഒട്ടേറെ പുതുമകളും വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങളുമായി സ്ക്കൂള് വിപണി കൂടുതല്‍ സജീവമായി.കഴിഞ്ഞ ആഴ്ചകളില്‍ അനുഭവപ്പെട്ട അലോസരം മാറ്റിനിര്‍ത്തി കച്ചവട സ്ഥാപനങ്ങള്‍ സജീവമാകുന്ന കാഴ്ചയാണ്്്്്്്്്്് ഇന്നലെ കാണാന്‍ കഴിഞ്ഞത
്.ജില്ലയില്‍ വിവിധ ഇടങ്ങളില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ യൂനിഫോമുകളും പുസ്തകങ്ങളും കുടകളും ബാഗുകളും വാങ്ങാനെത്തുന്നവരുടെ തിരക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. കുട്ടികളെ ആകര്‍ഷിക്കാനുള്ള ഉല്പന്നങ്ങളുമായി കടകളും സജീവമായിട്ടുണ്ട്.പ്രധാനമായും യുപി സ്കൂള്‍ വരെയുള്ള കുട്ടികളുടെ ഉല്പന്നങ്ങളിലാണ് വൈവിദ്ധ്യം കാണാന്‍ സാധിക്കുന്നത്.പ്രധാന്യൂവ്യാപാര കേന്ദ്രങ്ങളില്‍ എല്ലാതന്നെ മാര്‍ച്ച് അവസാനത്തോടെ തന്നെ സ്കൂള്‍ സാമഗ്രികള്‍ എത്തിത്തുടങ്ങിയിരുന്നു. കുരുന്നുകളുടെ കുടകളും വാട്ടര്‍ബോട്ടിലും ടിഫിനുകളുമെല്ലാം നിറപ്പകിട്ടാര്‍ന്ന ചിത്രങ്ങളും കാ ര്‍ട്ടൂണ്‍ കഥാപാത്രങ്ങളും പൂക്കളും കൊണ്ട് നിറയുകയാണ്.പതിവു പോലെ ചൈനീസ് ബാഗുകളും കുടകളും തന്നെയാണ് സ്കൂള്‍ വിപണിയിലെ താരമെങ്കിലും ബ്രാന്‍ഡഡ് ബാഗുകള്‍ക്കും ആവശ്യക്കാരേറെയാണ്.
വില അല്പം കൂടുതലാണെങ്കിലും സ്കൂള്‍ വര്‍ഷം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് രക്ഷിതാക്കളും കുട്ടികളും.ബാഗ്, കുട, യൂണിഫോം, ഷൂസ്, മറ്റു പഠനോപകരണങ്ങള്‍ എന്നിവയുടെ വിലയില്‍ ക്രമാതീതമായി വര്‍ധിച്ചു. ബാഗ്, പുസ്തകങ്ങള്‍, യൂണിഫോം എന്നിവയ്ക്കുള്‍പ്പെടെ പഠനോപകരണങ്ങള്‍ വാങ്ങുവാന്‍ അധ്യയന വര്‍ഷാരംഭത്തില്‍ ഒരു കുട്ടിക്ക് കുറഞ്ഞത് 10,000 രൂപയെങ്കിലും വേണമെന്ന് രക്ഷിതാക്കള്‍ പറയുന്നു.ഇത്തവണയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ തന്നെയാണ് സ്കൂള്‍ വിപണിയിലെ താരമെങ്കിലും ബാഹുബലിയും പുലിമുരുകനും വിപണിയിലുണ്ട്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള ഗ്രാഫിക്സ് ബാഗുകള്‍ക്കാണ് ആവശ്യക്കാരേറെ. ബാഹുബലി, പുലിമുരുകന്, ബെന്ടെന്, സ്പൈഡര്മാന്, മിക്കിമൗസ്, ബാര്‍ബി ഡോള്‍ തുടങ്ങി കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളെല്ലാം ബാഗുകളിലും കുടകളിലും ടിഫിന്‍ ബോക്സുകളിലും ഇടം പിടിച്ചിട്ടുണ്ട്. 400 മുതല്‍ 1400 രൂപ വരെയാണ് സാധാരണ ബാഗുകളുടെ വില. മുതിര്‍ന്ന കുട്ടികള്‍ക്കായി വ്യത്യസ്ത കളര്‍ കോമ്പിനേഷനും, ഡിസൈനോടും കൂടിയ ബാഗുകളും വിപണിയിലുണ്ട്.
അമേരിക്കന്‍ ടൂറിസ്റ്റ്, സ്ക്കൈ ബാഗ്സ്, വൈല് ഗ്രാഫ്റ്റ് തുടങ്ങി സ്കൂബി ഡേ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡഡ് കമ്പനികളുടെ ബാഗുകള്‍ അന്വേഷിച്ചെത്തുന്നവര്‍ ഏറെയാണ് .1000 രൂപ മുതല്‍ 3000 വരെയാണ് ഇവയുടെ വില. സ്ക്കൂള് ബാഗുകളില്‍ പുതുമയുണര്‍ത്തുന്ന സ്ക്കൂള് ട്രോളി ബാഗുകള്‍ക്ക് 1300 മുതല്‍ 4000 രൂപ വരെയാണ് വില.മഴക്കോട്ടുകളും വിപണിയില്‍ സജീവമാണ്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളോട് സാമ്യമുള്ള മഴക്കോട്ടുകള്‍ക്ക് വന്‍ ഡിമാന്റാണ്. നോട്ട് ബുക്കുകളിലും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ തന്നെയാണ് ഇടം പിടിച്ചിരിക്കുന്നത്. പെന്‍സില്‍ബോക്സ്, പൗച്ചസ്,
വാട്ടര്‍ബോട്ടില്‍, ലഞ്ച്ബോക്സ് എന്നിവയിലും ചൈനീസ് ആധിപത്യം തന്നെ. വൈവിധ്യമാര്‍ന്ന കളര്‍ കോമ്പിനേഷനിലുളള പെന്സില്ബോക്സുകള്ക്ക് നൂറ് മുതല്‍ 250 വരെയാണ് വില. വിവിധതരം പൗച്ചുകള്‍ക്കും വില ഏകദേശം ഇതുതന്നെ. പണ്ടുകാലത്തെ അപേക്ഷിച്ച് ഒരു വര്‍ഷം മാത്രമാണ് ഇവ ഉപയോഗിക്കുന്നതെങ്കിലും വില കുറഞ്ഞവയേക്കാള്‍ ഗുണനിലവാരം നോക്കിയാണ് രക്ഷിതാക്കള്‍ സാധനങ്ങള്‍ തെരഞ്ഞെടുക്കുന്നത്.
സ്കൂള്‍ വിപണിയുടെ പ്രധാന ആകര്‍ഷണമായി വൈവിധ്യമാര്‍ന്ന കുടകളും വിപണിയില്‍ സജീവമാണ്. പ്രമുഖ കമ്പനികള്‍ക്കൊപ്പം നിരവധി ചെറു കമ്പനികളും ചൈനീസ് കമ്പനികളും കുടവിപണിയില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ചെറിയ കുട്ടികള്‍ക്കുള്ള കുടകളില്‍ ആകര്‍ഷകമായ നിറങ്ങളും കാര്‍ട്ടൂണുകളും തന്നെയാണ് മുഖ്യം. ഇവയ്ക്ക് ഇരുന്നൂറ്റമ്പത് രൂപ മുതലാണ് വില. വിവിധ വര്‍ണങ്ങളിലുള്ള ചൈനീസ് കുടകള്‍ 250 മുതല്‍ 350 രൂപവരെയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: