Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഗര്‍ഭകാലം ആസ്വദിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 06:13 pm IST
in Lifestyle

ഗര്‍ഭകാലം നിരവധി സംശയങ്ങളുടേയും ചോദ്യങ്ങളുടേയും കാലമാണ്. പലതും തെറ്റിദ്ധാരണകള്‍. ഗര്‍ഭകാലത്ത് എന്തു കഴിക്കണം, എത്ര കഴിക്കണം, മരുന്നു കഴിക്കാമോ, വ്യായാമം ചെയ്യാമോ, എന്നെല്ലാമാണ് സംശയങ്ങള്‍. ഇതിന് ഉത്തരം തേടിയാല്‍ പല രീതിയിലാവും ഉത്തരം കിട്ടുക. ഇതുവരെയുള്ള ജീവിതശൈലി പാടേ മാറ്റണമെന്നാണ് പലരുടേയും ധാരണ. ഭക്ഷണം, മരുന്ന്, വ്യായാമം ഇത്തരം കാര്യങ്ങളില്‍ അല്‍പം കൂടി ശ്രദ്ധ, കരുതല്‍ ഇവയുണ്ടായാല്‍ മാത്രം മതി.

ഗര്‍ഭിണികള്‍ നല്ല ഭക്ഷണം കഴിക്കേണ്ടത് കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് അനിവാര്യമാണ്. ഭക്ഷണത്തിന്റെ കുറവുമൂലം ഗര്‍ഭകാല വിളര്‍ച്ച, ഉയര്‍ന്ന രക്തസമ്മര്‍ദം, മാനസിക നിലയിലെ വ്യത്യാസങ്ങള്‍, കാലിലെ കോച്ചിപ്പിടുത്തം, നീരുവയ്‌ക്കല്‍ ഇവയെല്ലാം സംഭവിക്കാനിടയുണ്ട്. പ്രോട്ടീനും വിറ്റമിനുകളും മിനറല്‍സുമെല്ലാം ധാരാളം അടങ്ങിയ ഭക്ഷണം ഗര്‍ഭകാലത്ത് കഴിക്കാം.

ഗര്‍ഭത്തിന്റെ രണ്ടാംഘട്ടത്തില്‍ സാധാരണയായി കഴിക്കുന്ന ഭക്ഷണത്തിനു പുറമേ ദിവസം 300 കാലറി ഭക്ഷണം കൂടുതലായി കഴിക്കേണ്ടതുണ്ട്. മൂന്നാംഘട്ടത്തില്‍ അത് ദിവസം 200 കാലറിയായി കുറയ്‌ക്കാം. 300 കാലറി എന്നാല്‍ ഏകദേശം രണ്ട് ഇഡ്ഡലിയും കറിയും ചേരുന്ന അത്ര അളവ്. പോഷകങ്ങള്‍ അടങ്ങിയ ബ്രേക്ക്ഫാസ്റ്റ് ഊര്‍ജനഷ്ടം പരിഹരിച്ച് ശരീരത്തിന് ഉന്മേഷം പകര്‍ന്നു നല്‍കും. പഴങ്ങളും പച്ചക്കറികളും നട്‌സും അടങ്ങിയ ഹെല്‍ത്തി സ്‌നാക്‌സ് ഇടയ്‌ക്കിടെ കഴിക്കാം. വെജിറ്റേറിയന്‍ ഭക്ഷണം ശീലിച്ചവര്‍ ഗര്‍ഭിണിയാവുന്നതോടെ അതുപേക്ഷിക്കേണ്ടതില്ല.

ഒരുകപ്പ് പാല്‍ അധികമായി കുടിക്കുകയോ സോയാ ഉല്‍പന്നങ്ങള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യാം. ധാരാളം ഇലക്കറികളും കഴിക്കേണ്ടതുണ്ട്.

വിശപ്പാണ് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു നിശ്ചയിക്കുന്നത്. എന്നാല്‍ അമിതഭക്ഷണം ശരീരഭാരം കൂടുന്നതിനും നടുവേദന, കാലുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമായിത്തീരും. കുഞ്ഞിന് അമിതഭാരം ഉണ്ടാവുന്നത് സിസേറിയന്‍ അനിവാര്യമാക്കി മാറ്റും.

എട്ടു മുതല്‍ പതിനഞ്ചു കിലോ വരെ ശരീരഭാരമാണ് ഗര്‍ഭകാലത്ത് ആനുപാതികമായി വര്‍ധിക്കേണ്ടത്. ഗര്‍ഭിണിയാവും മുമ്പുതന്നെ അമിതമായ ശരീരഭാരമുള്ളവര്‍ക്ക്

ഡോക്ടറുടെ നിര്‍ദേശപ്രകാരം ക്രമീകൃതഭക്ഷണം കഴിക്കുക.

ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങളും വൃത്തിയാക്കാത്ത പഴങ്ങളും പച്ചക്കറികളും തിളപ്പിക്കാത്ത പാല്‍ തുടങ്ങിയവ ഒഴിവാക്കണം.

ഗര്‍ഭകാലത്തിന്റെ ആദ്യഘട്ടത്തിലുണ്ടാവുന്ന ഭക്ഷണത്തോടുള്ള മടുപ്പ് ആവശ്യമുള്ള പോഷകങ്ങള്‍ ശരീരത്തിനു ലഭിക്കാതിരിക്കാന്‍ കാരണമാവാം. ഭക്ഷണക്രമത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ വൈറ്റമിന്‍ ഗുളികകള്‍ അത്യാവശ്യമാണ്.

അയേണ്‍, ഫോളിക് ആസിഡ് തുടങ്ങിയ മരുന്നുകള്‍ കുഞ്ഞിന്റെ ശാരീരിക മാനസിക വളര്‍ച്ചയ്‌ക്ക് സഹായിക്കുന്നു.

ഇരുമ്പിന്റെ അഭാവം വിളര്‍ച്ചയ്‌ക്കും ഗര്‍ഭകാലത്തെ അമിതരക്തസ്രാവത്തിനും കാരണമായി മാറാം. കുഞ്ഞിന്റെ ഹൃദയത്തിന്റെയും ഞരമ്പുകളുടെയും വികാസത്തിനും എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്‌ക്കും കാത്സ്യം ആവശ്യമുണ്ട്. കുഞ്ഞിന്റെ നട്ടെല്ലു രൂപപ്പെടുന്ന ഗര്‍ഭത്തിന്റെ ആദ്യ ഘട്ടത്തിലാണ് ഫോളിക് ആസിഡ് ആവശ്യമായി വരുന്നത്.

അയണ്‍ ഗുളികകള്‍ ചിലപ്പോള്‍ വയറ്റില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാം. ഇതൊഴിവാക്കാന്‍ അയണ്‍ ഗുളികകള്‍ ഭക്ഷണം കഴിച്ചയുടനെ കഴിക്കുക. കൂടുതല്‍ അസ്വസ്ഥതകളുണ്ടെങ്കില്‍ ഡോക്ടറോടു സംസാരിച്ച് മരുന്നിന്റെ ഡോസ് അല്‍പം കുറയ്‌ക്കാം. പതിവായുള്ള വ്യായാമം പ്രസവത്തിന്റെ ആയാസം കുറയ്‌ക്കും. ഒപ്പം ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടു കയും ചെയ്യും. യോഗ, നടപ്പ്, നീന്തല്‍, ഇന്‍ഡോര്‍സൈക്ലിങ് ഇതെല്ലാം ചെയ്തുകൊണ്ടിരുന്നവര്‍ക്ക് ഗര്‍ഭിണി ആയ ശേഷവും തുടരാം.

മുമ്പ് വ്യായാമം ചെയ്തു ശീലമില്ലാത്തവര്‍ക്കും പ്രസവം എളുപ്പമാക്കാന്‍ വ്യായാമങ്ങള്‍ ചെയ്തു തുടങ്ങാം. എന്നാല്‍, പുതിയ വ്യായാമ ശീലങ്ങള്‍ ഡോക്ടറോടു സംസാരിച്ചശേഷം മാത്രം ചാര്‍ട്ടു ചെയ്യുക. വേദനകളോ അമിതക്ഷീണമോ ശ്വാസംമുട്ടലോ അനുഭവപ്പെടുന്നെങ്കില്‍ വ്യായാമം നിറുത്താം. വ്യായാമം പുതിയതായി ആരംഭിക്കുമ്പോള്‍ വളരെ കുറച്ചു സമയം മാത്രം ചെയ്യുകയും പിന്നീട് സമയം ദീര്‍ഘിപ്പിക്കുകയും വേണം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.