കെല്ലൂർ:ബിജെപി കാപ്പുംകുന്ന് ബൂത്ത് കമ്മറ്റിയുടെയും ഉയർച്ച അക്ഷയശ്രീ സ്വാശ്രയ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ, പ്ലസ്ടു, എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും കാപ്പും കുന്ന് ആദിവാസി കോളനിയിൽ നിന്നും എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച കുട്ടികളെയും ഉപഹാരം നൽകിആദരിച്ചു .ബിജെപി മാനന്തവാടി മണ്ഡലം ജന:സെക്രട്ടറി കൂവണ വിജയൻ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾനൽകി. കർഷകമേർച്ച മണ്ഡലം ജന:സെക്രട്ടറി കെ.കെ തങ്കച്ചൻ അധ്യക്ഷതവഹിച്ചു. അക്ഷയശ്രീ സെക്രട്ടറി സുധാസുരേന്ദ്രൻ ,രാജൻ നായർ അഞ്ചമ്പിൻ എന്നിവർ ആശംസകളർപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: