യുവനടന് സിജു വില്‍സണ്‍ വിവാഹിതനായി. ശ്രുതിയാണ് സിജുവിന്റെ വധു. പ്രണയവിവാഹമായിരുന്നു ഇവരുടേത്.
ആലുവയിലെ സെന്റ്.ഡൊമിനിക് പള്ളിയില്‍ വച്ചായിരുന്നു ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹം. തുടര്‍ന്ന് അങ്കമാലി കണ്വെന്ഷന് സെന്ററില്‍ വച്ച് റിസ്പഷനും നടന്നു. മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെയാണ് സിജു സിനിമയിലെത്തുന്നത്.
നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ താരത്തെ യുവ നടന്മാരില് ശ്രദ്ധേയനാക്കി മാറ്റി. ഹാപ്പി വെഡ്ഡിംഗ് ആണ് സിജു നായകനായ ആദ്യ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: