കാന്‍: ഇത്തവണത്തെ കാന്‍ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സ്വീഡിഷ് സംവിധായകന്‍ റൂപണ്‍ ഒാസ്റ്റ്ലന്‍ഡിന്റെ ‘ദ് സ്ക്വയര്‍’ പാന്‍ ഡി ഒാര്‍ പുരസ്കാരം നേടി. ദ് ബിഗിള്‍ഡ് എന്ന ചിത്രം സംവിധാനം ചെയ്ത സോഫിയ കപ്പോള മികച്ച സംവിധായികയായി.
ഡയാന ക്രൂഗര്‍ (ഇന്‍ ദ ഫെയ്ഡ്) മികച്ച നടിയായും ജോക്കിന്‍ ഫോനിക്സ് (യു വെയര്‍ നെവര്‍ റിയലി ഹിയര്‍) മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. 70ാം വാര്‍ഷിക പുരസ്കാരം നിക്കോള്‍ കിഡ്മാന്‍ സ്വന്തമാക്കി. ലൈന്‍ റാംസെ (യു വെയര്‍ നെവര്‍ റിയലി ഹിയര്‍) മികച്ച തിരക്കഥക്കുള്ള പുരസ്കാരം നേടി.
















