ദല്‍ഹി സര്‍വ്വകലാശാലയുടെ 2017-18 അധ്യയനവര്‍ഷത്തെ അണ്ടര്‍ഗ്രാഡുവേറ്റ്, പോസ്റ്റ് ഗ്രാഡുവേറ്റ്, എംഫില്‍, പിഎച്ച്ഡി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ സമയമായി. അപേക്ഷ ഓണ്‍ലൈനായി വാഴ്സിറ്റിയുടെ വെബ്സൈറ്റിലൂടെ സമര്‍പ്പിക്കേണ്ടതാണ്.
മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നല്കുന്ന അണ്ടര്‍ഗ്രാഡുവേറ്റ് പ്രോഗ്രാമുകളിലേക്ക് മെയ് 22 മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി. എന്നാല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്കുന്ന അണ്ടര്‍ഗ്രാഡുവേറ്റ് പ്രോഗ്രാമുകളിലേക്ക് മെയ് 31 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം നടത്താം.
വിവിധ ഡിസിപ്ലിനുകളില്‍ പോസ്റ്റ് ഗ്രാഡുവേറ്റ്, എംഫില്‍, പിഎച്ച്ഡി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് മെയ് 31 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
അണ്ടര്‍ഗ്രാഡുവേറ്റ് (ഓണേഴ്സ് ഡിഗ്രി) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് http://ug.du.ac.in/app എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താം.
വാഴ്സിറ്റിയുടെ വിവിധ കോളേജുകളിലെ കോഴ്സുകള്‍ക്കും ഡിസിപ്ലിനുകള്ക്കും ഒറ്റ അപേക്ഷ മതി. പിജി, എംഫില്‍, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് www.du.ac.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജൂണ്‍ 12 വരെ സമയം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: