പാലക്കാട് : ഓംകാരം മുഴക്കിയും ഗായത്രി മന്ത്രം ചൊല്ലിയും മണ്‍ചിരാത് തെളിയച്ചും മതതീവ്രവാദത്തിനെതിരെ പ്രതീകാത്മക ബോധവത്ക്കരണം.
വടക്കന്തറ ക്ഷേത്രമൈതാനിയില്‍ നടക്കുന്ന സ്വാമി ഉദിത് ചൈതന്യയുടെ ഭാഗവത സപ്താഹത്തോടനുബന്ധിച്ചാണ് ഇന്നലെ ആയിരങ്ങളെ സാക്ഷിനിര്‍ത്തി പരിപാടി നടന്നത്. മലപ്പുറം ജില്ലയില്‍ വിവിധ ക്ഷേത്രങ്ങള്‍ക്കു നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമാണ്.
ഇതിനെതിരെ ബോധവത്ക്കരണം നടന്നെ മതിയാവു. ഭാരതം മതസാഹോദര്യത്തിന്റെ ഉറവിടമാണ് ഇവിടെ വിദ്വേഷത്തിന് പ്രസക്തിയില്ലെന്ന് സ്വാമി ഓര്‍മ്മിപ്പിച്ചു. അക്രമികള്‍ക്ക് നല്ലമനസ്സുണ്ടാവാനാണ് ഇത്തരം പ്രാര്‍ത്ഥനകളെന്ന് അദ്ദേഹം പറഞ്ഞു. അക്രമികളെ സഹായക്കുന്ന നിലപാട് സംസ്ഥാന ഭരണകൂടം കൈകൊള്ളരുത്.
ക്ഷേത്രങ്ങള്‍ക്കുനേരെ ഉണ്ടാക്കുന്ന വെല്ലുവിളികളെ നേരിടാന്‍ ഹിന്ദുക്കള്‍ ഉണര്‍ന്നേ മതിയാവൂ. കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ലെന്ന് സ്വാമിജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: