തൃശൂര്‍: അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപത്തെ പെട്ടിക്കടകളിലും സ്റ്റേഷനറി കടകളിലും ലഹരി പരിശോധന കര്‍ശനമാക്കാന്‍ വ്യാജമദ്യത്തിന്റെ ഉല്പാദനം, വിതരണം എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ജില്ലാതല ജനകീയ കമ്മറ്റി എക്‌സൈസ് വകുപ്പിനു നിര്‍ദ്ദേശം നല്‍കി.
എ ഡി എം സി.കെ. അനന്തകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഡോക്ടറുടെ കുറിപ്പടി കൂടാതെയുള്ള മരുന്നു വില്പന തടയാനും പരിശോധന നടത്താനും യോഗത്തില്‍ ധാരണയായി.
കലാലയങ്ങളിലെയും പരിസര പ്രദേശങ്ങളിലെയും സ്ഥിതി വിവരം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു- കോളേജിയേറ്റ്- സാങ്കേതിക വിദ്യാഭ്യാസ അധികൃതരോട് യോഗം ആവശ്യപ്പെട്ടു. അവലോകന യോഗത്തിനു ഹാജരാകുന്ന പ്രതിനിധികള്‍ യോഗ കാലയളവിനിടയിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്നും നിര്‍ദേശമുയര്‍ന്നു. കോപ്റ്റ പ്രകാരം 236 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പിഴയടപ്പിതായും എക്‌സൈസ് വകുപ്പ് അറിയിച്ചു.
















