Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കുരുക്കൊഴിയാതെ കട്ടപ്പന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2017, 09:05 pm IST
in Idukki

കട്ടപ്പന: മൂന്ന് ബസ് സ്റ്റാന്‍ഡുകള്‍ പ്രവര്‍ത്തന ക്ഷമമായിട്ടും ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമില്ല. പഴയ ബസ് സ്റ്റാന്‍ഡ്, പുതിയ ബസ് സ്റ്റാന്‍ഡ്, വെള്ളയാംകുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് എന്നിങ്ങനെ മൂന്ന് സ്റ്റാന്‍ഡുകളാണ് ടൗണിലുള്ളത്.

അനധികൃത പാര്‍ക്കിങ്ങും അശാസ്ത്രീയ ഗതാഗത പരിഷ്‌ക്കാരവും ടൗണിനെ വീര്‍പ്പുമുട്ടിക്കുമ്പോള്‍ പ്രശ്‌ന പരിഹാരം അകലെയാണ്. പരീക്ഷണാടിസ്ഥാനത്തില്‍  നടപ്പാക്കിയ ഗതാഗത പരിഷ്‌കരണത്തില്‍ പിന്നീട് മാറ്റം വരുത്തിയിട്ടില്ല. സെന്‍ട്രല്‍ ജങ്ഷന്‍, മാര്‍ക്കറ്റ് ജങ്ഷന്‍, കുന്തളംപാറ റോഡ് എന്നിവിടങ്ങള്‍ സദാസമയവും കുരുക്കിലാണ്.

തിരക്കുള്ള ഭാഗങ്ങളില്‍ പോലും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് ടൗണിന്റെ ശാപം. ഇടശേരി റോഡ് ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ഇരുവശവും നിയമവിരുദ്ധമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്.

ഗുരുമന്ദിരം റോഡിലും സ്ഥിതി ഭിന്നമല്ല. വിസ്തൃതി കുറഞ്ഞ കുന്തളംപാറ റോഡില്‍ ഒരു ഭാഗത്ത് ഓട്ടോറിക്ഷ സ്റ്റാന്‍ഡ് ആയതിനാല്‍ ബസടക്കമുള്ള വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടക്കാര്‍ തലനാരിഴക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെടുന്നത്.

അശോക ജങ്ഷനിലൂടെ വരുന്ന വാഹനങ്ങള്‍ സെന്‍ട്രല്‍ ജങ്ഷന്‍ കടക്കണമെങ്കില്‍ 10 മിനിറ്റോളം വേണ്ടിവരും. പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് കുന്തളംപാറ റോഡ് വഴിയും അപ്രോച്ച് പാതയിലൂടെയും ബസുകള്‍ എത്തുമ്പോള്‍ സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയാതെ വരുന്നു. പിന്നീട് വാഹനങ്ങള്‍ പിന്നിലേക്ക് മാറ്റി മിനിറ്റുകള്‍ക്ക് ശേഷമാണ് യാത്ര തുടരുന്നത്. പഴയ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പ്രത്യേകം സ്ഥലം തിരിച്ച് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടം സ്വകാര്യ വാഹനങ്ങള്‍ കൈയടക്കിയിരിക്കുകയാണ്.

ഇക്കാര്യത്തില്‍ അധികൃതര്‍ മൗനം പാലിച്ചതോടെ ബസ് സ്റ്റാന്‍ഡ് മുഴുവന്‍ ഇതര വാഹനങ്ങള്‍ കൈയേറിക്കഴിഞ്ഞു.

ഗുരുമന്ദിരം റോഡില്‍ ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഗതാഗത തടസത്തിന് കാരണമാകുന്നതായി കാല്‍നടക്കാര്‍ പറയുന്നു. പിന്നാലെ വരുന്ന വാഹനങ്ങള്‍ ബസ് പോകുന്നതുവരെ കാത്തുകിടക്കേണ്ട സ്ഥിതിയാണ്. പരിഷ്‌കാരം നടപ്പാക്കിയപ്പോള്‍ ബസ് സ്‌റ്റോപ്പുകള്‍ അനുവദിച്ചിരുന്നെങ്കിലും ജീവനക്കാര്‍ ഇതൊന്നും പാലിക്കുന്നില്ല.

ഇതിനിടെ തിരക്കേറിയ സമയങ്ങളില്‍ ടാക്‌സി വാഹനങ്ങള്‍ ടൗണില്‍ കുറുകെ തിരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരാതിയുണ്ട്.സ്‌കൂള്‍ തുറക്കുന്നതോടെ ഇവിടങ്ങളില്‍ ഗതാഗതതടസം രൂക്ഷമാകും. ടൗണില്‍ വാഹനവുമായി എത്തുന്നവര്‍ കുരുക്കില്‍പ്പെടുമ്പോള്‍ നടപടിയെടുക്കാതെ അധികൃതര്‍ ഉറക്കം നടിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അള്ളാഹുവിന് ഇഷ്ടമല്ലാത്തതിനാൽ വന്ദേമാതരം ആലപിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് കൗൺസിലർമാർ കുടുങ്ങും ; കേസെടുത്ത് മധ്യപ്രദേശ് പൊലീസ് 

Kerala

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

India

നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍; കണ്ടാല്‍ മാന്‍പേട, പക്ഷെ…

Kerala

കോഴിക്കോട് വിഷു ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കവെ പരിക്കേറ്റ് 16 വയസുകാരന്‍ മരിച്ചു

India

തീ കൊണ്ട് കളിക്കരുത് : തമിഴ്‌നാടിന്റെ ശബ്ദം അവഗണിച്ചാൽ കേന്ദ്രസർക്കാർ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് എം കെ സ്റ്റാലിൻ

പുതിയ വാര്‍ത്തകള്‍

ശബരിമല : എന്‍ എസ് എസ് വാദത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്,ലിംഗ വിവേചനം അനുവദിക്കാനാകില്ല

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

ക്ഷേത്രോത്സവത്തിനിടെ ദമ്പതികളെ ആക്രമിച്ച സംഘത്തിനെതിരെ കേസെടുത്തു

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

യോഗി ബാബ ഒരു പോലീസുകാരന്റെ രൂപത്തിൽ വരണം , ഒരു വാദം കേൾക്കലും വേണ്ട, പ്രതിയെ നേരിട്ട് എൻകൗണ്ടർ ചെയ്യണം: അമരാവതി വിഷയത്തിൽ പൊട്ടിത്തെറിച്ച് നവനീത് റാണ

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം കവര്‍ന്നു

റോബർട്ട് വാദ്രയുടെ ഭൂമിതട്ടിപ്പ് കേസിൽ ഇ ഡിയുടെ കുറ്റപത്രം കോടതി സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍ റോഡ്‌ഷോ ഉടന്‍

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.