പാലക്കാട്: നഗരത്തെ മാലിന്യമുക്തമാക്കി സൗന്ദരവത്ക്കരിക്കുന്നതിന് പദ്ധതിയൊരുങ്ങുന്നു. ദേശീയ പരിസ്ഥിതി ദിനത്തില്‍ നഗരസഭ, ഹൗസിംഗ് കോളനി,സംഘടനകള്‍,സ്കൂളുകള്‍ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക.
നഗരസഭയില്‍ നടന്ന യോഗത്തിലാണ് പുതിയ തീരുമാനം. മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ ശുചീകരിച്ച് പൂന്തോട്ടവംു കളിസ്ഥലവുമാക്കും.ഓയിസ്ക കഞ്ചിക്കോട് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വിക്ടോറിയ കോളജ് മുതല്‍ മാട്ടുമന്ത വരെയുള്ള റോഡിന്റെ ഇരുവശത്തും പൂച്ചെടികള്‍ നട്ട് പരിപാലിക്കും. ശേഖരീപുരം,കല്‍മണ്ഡപം ബൈപാസ് ശുചീകരണം സ്വകാര്യ കമ്പനിക്കാണ്.
ബിഗ്ബസാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തുള്ള മാലിന്യം നീക്കം ചെയ്യുകയാണെങ്കില്‍ കളിസ്ഥലമാക്കാമെന്ന് പിടിഎ നഗരസഭയെ അറിയിച്ചു.ശേഖരീപുരംകല്മണ്ഡപം ബൈപാസ് ശുചീകരണം സ്വകാര്യ കമ്പനിക്ക് നല്‍കിയിരുന്നു.മാത്രമല്ല തണല്‍മരങ്ങളും വച്ചുപിടിപ്പിക്കാന്‍ തീരുമാനമായി. യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് അധ്യക്ഷതവഹിച്ചു.
വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍,സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ പി.സ്മിതേഷ്, എം.സുനില്‍, ടി.ബേബി, കൗണ്‍സിലര്‍മാരായ എ.കുമാരി, പി.എം.ഹബീബ, സെക്രട്ടറി രഘുരാമന്, സ്കൂള്‍, കോളനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: