തിരുവല്ല: തപസ്യ കലാസാഹിത്യവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാദ്യകലാ ശില്പശാല ഡമരു 2017 തിരുവല്ല ഡിറ്റിപിസി സത്രംഹാളില്‍ ഇന്ന് തുടങ്ങും. കഥകളി ചെണ്ടയിലെ ആചാര്യന് ആയാംകുടി കുട്ടപ്പ മാരാര്‍ ശിലപ്ശാല ഉദ്ഘാടനം ചെയ്യും. തിരുവല്ല രാജീവ് കൃഷ്ണയുടെ ഇടയ്ക്ക ധ്വനിയോടെ വാദ്യകലാ ശില്പശാലയ്ക്ക് തുടക്കമാകും.തപസ്യ സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സി. സി സുരേഷ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ അദ്ധ്യക്ഷന്‍ ഡോ. ബി. ജി ഗോകുലന് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 7ന് കേരളീയ വാദ്യ കലകളുടെ ഉത്ഭവവും വളര്‍ച്ചയും സംസ്ക്കാരവും എന്ന വിഷയത്തെ ആസ്പദമാക്കി കലാമണ്ഡലം ശിവദാസ് ക്ലാസെടുക്കും. രാത്രി 9 മണിക്ക് കേളി. 28ന് രാവിലെ 8.30ന് ക്ഷേത്ര വാദ്യകല ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തെ ആസ്പദമാക്കി ശില്പശാല ഡയറക്ടര്‍ തിച്ചൂര്‍ മോഹനന് ക്ലാസെടുക്കും, രാവിലെ 9.30ന് മേള തത്വം എന്നവിഷയത്തെ ആസ്പദമാക്കി തിരുവല്ല രാധാകൃഷ്ണന് ക്ലാസെടുക്കും. രാവിലെ 10.30ന് ക്ഷേത്ര വാദ്യവും അനുഷ്ഠാനവും എന്ന വിഷയത്തെ ആസ്പദമാക്കി അമ്പലപ്പുഴ വിജയകുമാര്‍ ക്ലാസെടുക്കും. 11.45 ന് ഗീതാ ഗോവിന്ദം നൃത്താവിഷ്ക്കാരം. ഉച്ചയ്ക്ക് 2 ന് ജീവതാളം എന്ന വിഷയത്തെ ആസ്പദമാക്കി ആലപ്പി രംഗനാഥ് ക്ലാസെടുക്കും. ഉച്ചയ്ക്ക് 3 ന് നടക്കുന്ന സമാപന സഭയില്‍ തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. ആലപ്പിരംഗനാഥ് ഉദ്ഘാടനം ചെയ്യും. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ആറന്മുള വിജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും. കേരളാ സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കുറ്റൂര്‍ പ്രസന്നകുമാറിനെ ആദരിക്കും. 28 ന് പരിപാടി സമാപിക്കും.സ്വാഗത സംഘം ഭാരവാഹികളായ ശിവകുമാര്‍ അമൃതകല, ഉണ്ണികൃഷ്ണന് വസുദേവ്, എം. എ കബീര്‍, അഭിജിത്ത് സദാശിവന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: