കടമ്പഴിപ്പുറം: പൊതുശ്മശാനം ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ അധികൃതര്‍ അനാസ്ഥകാണിക്കുന്നതായി പരാതി.
എറെനാളത്തെ ചര്‍ച്ചക്കും സമരത്തിനും ശേഷം രമ്ടു വര്‍ഷം മുമ്പാണ് പൊതുശ്മശാനത്തിന്റെ ആധുനികവല്ക്കരണത്തിനു് തുടക്കം കുറിച്ചത്. അധികൃതരുടെ അനാസ്ഥക്കെതിരെ പൗരസമതി പ്രതിഷേധവുമായി രംഗത്തെത്തി.ഗ്യാസുകൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന ശ്മശാനത്തില്‍ സൗന്ദര്യവല്‍കൃത സൗകര്യങ്ങളോടെ സജ്ജീകരിക്കാനാണ് തിരുമാനിച്ചിരുന്നത്. പ്രാര്‍ഥനാമുറി, ശുചിമുറി, വിശ്രമമുറി എന്നിവയും നിര്‍മാണത്തില്‍ ധാരണയായിരുന്നു.
ഇതിനായി മുന്‍ ഒറ്റപ്പാലം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി എണ്‍പതിനായിരം രൂപ അനുവദിച്ചിരുന്നു.ഒരു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം എന്നാല്‍ ഇപ്പോഴും നിര്‍മ്മാണം പകുതിയെ ആയിട്ടുള്ളു.പൂര്‍ത്തികരണത്തിന് ഇനിയും ഫണ്ട് ആവശ്യമാണെന്ന#ാണ് പറയുന്നത്.മാത്രമല്ല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നിടുണ്ടെന്നും പൗരസമിതി ആരോപിച്ചു.
പ്ലാനിലും എസ്റ്റിമേറ്റിലും പറഞ്ഞിരിക്കുന്ന പ്രകാരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.ഇല്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പൗരസമിതി ഭാരവാഹികള്‍ മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: