പുതുപ്പരിയാരം: മുല്ലക്കര ആദിവായി കോളനി നിവാസികള്‍ നേരിടുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതില്‍ ഗ്രാമ പഞ്ചായത്ത് അനാസ്ഥ കാട്ടുന്നതായി ആദിവാസി സംരക്ഷണസമിതി ആരോപിച്ചു.
പ്രദേശത്ത് ഒരു ബോറിംഗ് പൈപ്പും കിണറുമാണുള്ളത്.
എന്നാല്‍ ബോറിംഗ് തകരാറിലായി മാസങ്ങള്‍ പിന്നിട്ടു.കിണറിലെ വെള്ളം വറ്റുകയും ചെയ്തു. ആന ശല്യമുള്ള കാട്ടിലൂടെ നടന്നുവേണം തോടില്‍ നിന്ന് വെള്ളമെടുക്കാന്‍.
ട്രൈബല്‍ വകുപ്പ് ജനുവരിയില്‍ കുടിവെള്ള പ്രശ്നം പരഹരിക്കുന്നതിനായി 3.5 ലക്ഷം രൂപ നല്‍കിയെങ്കിലും ഇനിയും നടപടി ഉണ്ടായിട്ടില്ല.36 ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
ജില്ലാ പ്രസിഡന്റ് സി.ഹരി, പി.മണി, ടി.സുദേവന്, മാണിക്കന്, രാജന്, ബി.സന്തോഷ്, കുഞ്ചി, തങ്ക എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: