ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറയില്‍ കസ്റ്റഡിയിലെടുത്ത വാഹനത്തെ തടഞ്ഞു നിര്‍ത്തി തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജനതാദള്‍ എസ് നേതാവിന്റെ സഹോദരനും പങ്ക്.
ജനതാദള്‍ നേതാവും പെരുമാട്ടി, പ്ലാച്ചിമട, കരടിക്കുന്ന് കിട്ടുണ്ണി മകന് പ്രഗീഷ് (35) പെരുമാട്ടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും ജനതാദള്‍ (എസ് ), ചിറ്റൂര്‍ നിയോജക മണ്ഡലം സെക്രട്ടറി സുരേഷിന്റെ സഹോദരനുമാണ് ഇയാള്‍.രണ്ട് ദിവസം മുന്‍പ് നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച വാഹനം കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിലെടുത്ത് വില്‍പ്പന നികുതി വകുപ്പിന് കൈമാറിയിരുന്നു. ഈ വാഹനം തെരുവില്‍ തടഞ്ഞ് കടത്തിക്കൊണ്ട് പോവാന്‍ കോഴിക്കടത്ത് മാഫിയ ശ്രമം നടത്തിയിരുന്നു.
ഇതില്‍ രണ്ട്പേര് പോലീസ് പിടിയിലായിരുന്നെങ്കിലും മറ്റു മൂന്നു പേര്‍ക്കായി അന്വേഷണം നടന്നു വരുകയായിരുന്നു. പിടികൂടാത്ത പ്രതികളിലൊരാള്‍ ജനതാദള്‍ നേതാവിന്റെ സഹോദരനാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇയാള്‍ മുന്‍പും മറ്റു ചില കേസുകളിലും പ്രതിയാണ്. അതിര്‍ത്തികളിലെ ഊടുവഴികളിലൂടെ നികുതി വെട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ രാഷ്ട്രീയ പിന്‍ബലത്തോടെയാണ് കാലങ്ങളായി പ്രവര്‍ത്തിച്ചിരുന്നത്. നേതാവിന്റെ സഹോദരനെ പ്രതിപ്പട്ടികയില്‍ ചേര്ക്കാതിരിക്കാനായി വില്‍പ്പന നികുതി വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
എന്നാല്‍ പോലീസ് കേസെടുത്ത സാഹചര്യത്തില്‍ അറസ്റ്റ് ഉടനെയുണ്ടാവുമെന്നാണ് സൂചന. അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയ പിന്‍ബലത്തോടെയാണ് നികുതി വെട്ടിപ്പ് നടക്കുന്നത്. നികുതി വെട്ടിച്ച് കോഴിക്കടത്തിനെതിരെ ഒരു മാസമായി കൊഴിഞ്ഞാമ്പാറ പോലീസ് കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്.കൊഴിഞ്ഞാമ്പാറ സബ് ഇന്‍സ്പെക്ടര്‍ എസ്.സജികുമാര്‍ പതിനഞ്ച് ലക്ഷത്തിലധികം രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്.
മാത്രമല്ല പിടികൂടിയ വാഹനം വിട്ടു നല്‍കാതെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ഇതില്‍ വിറളിപൂണ്ട സംഘമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞത്.ഇവരെ തൃശ്ശൂരില്‍ നിന്നാണ് പിടികൂടിയത്. അരിമ്പൂരുള്ള ഫാം ഹൗസില്‍ നിന്നാണ് സിനീഷ് അന്റണിയെ (36) പോലീസ് അറസ്റ്റ് ചെയ്തത്. പെരുമാട്ടി പ്ലാച്ചിമട പ്രഗേഷ് (38), ഗോവിന്ദാപുരം അംബേക്ടര് കോളനി ജയപ്രകാശ് (26) എന്നിവരെ വാടാനപ്പള്ളിയിലെ ഒരു ലോഡ്ജില്‍ നിന്നും പിടികൂടി.
വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് കൊഴിഞ്ഞാമ്പാറ എസ്.ഐ എസ്. സജികുമാര്‍ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തൃശ്ശൂരിലെത്തുന്നത്. തൃശ്ശൂര്‍ സ്പെഷ്യല്‍ സ്കോഡ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതികള്‍ വൈകുനേരത്തോടെ പോലീസ് വലയില്‍ അകപ്പെടുകയായിരുന്നു.കൊഴിഞ്ഞാമ്പാറ സബ് ഇന്‍സ്പെക്ടര്‍ എസ്. സജികുമാര്‍ , സ്പെഷ്യല്‍ സ്കോഡ് എ.എസ്.പി ജേകബ്, ഷെറീഫ്, നസീറലി, അനൂപ് എന്നീ പോലീസ് ഉദ്യോഗസ്ഥ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: