മുംബൈ : ഓഹരി വിപണിയില്‍ വെള്ളിയാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്സ് സര്‍വ്വകാല റെക്കോര്‍ഡായ 31,000ല്‍. 52 ആഴ്ച്ചയ്ക്കുള്ളില്‍ ആദ്യമായാണ് സെന്‍സെക്സ് ഇത്രയും ഉയര്‍ന്ന പോയിന്റില്‍ എത്തുന്നത്. 320 പോയിന്റ് ഉയര്‍ന്ന് സെന്‍സെക്സ് 31,070, നിഫ്റ്റി 9 പോയിന്റ് ഉയര്‍ന്ന് 9,601ലുമാണ് വെള്ളിയാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചത്.
നിക്ഷേപങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷ വേളയില്‍ റെക്കോര്‍ഡ് വളര്‍ച്ച നേടാനായത് ഏറെ ശ്രദ്ധേയമായി. ഇത്തവണത്തെ മഴ ശക്തമാവുമെന്നതും ഓഹരി വിപണിയിലെ അനുകൂല വളര്‍ച്ചയ്ക്കു കാരണമായി. യുഎസ് ഓഹരി വിപണിയിലും വളര്‍ച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇതു കൂടാതെ ടാറ്റ സ്റ്റീല്‍, മാരുതി സുസുക്കി, ഭെല്‍, അദാനി പോര്‍ട്സ്, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി ലിമിറ്റഡ്, ഭാര്‍തി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ. ടാറ്റ മോട്ടോഴ്സ് എന്നീ കമ്പനികളുടെ ഓഹരികളും ഉയര്‍ച്ചയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം സിപ്ല, സണ്‍ ഫാര്‍മ, ഓഎംസി സ്റ്റോക്സ് ഐഒസി, ബിപിസിഎല്‍ എന്നീ കമ്പനികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: