മുംബൈ : ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ (ഒഎന്‍ജിസി) മൊത്ത ലാഭത്തില്‍ 6.14 ശതമാനം ഇടിവ്. സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഒഎന്‍ജിസിയുടെ മൊത്തലാഭം 4,340.18 കോടി രൂപയായാണ് ഇടിഞ്ഞിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 4624.30 കോടിയായിരുന്നു കമ്പനിയുടെ മൊത്തലാഭം.
അതേസമയം ഈ കാലയളവിലെ കമ്പനിയുടെ മൊത്ത വരുമാനത്തില്‍ 29.24 ശതമാനം വളര്‍ച്ചയുണ്ടായി. ജനുവരി- മാര്‍ച്ച് സാമ്പത്തിക കാലയളവില്‍ കമ്പനിയുടെ മൊത്ത ചെലവിലും 47.59 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 14022.15 ആയിരുന്നത് ഈ വര്‍ഷം 20,696.46 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് 2016- 17 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഇക്വിറ്റിക്ക് 0.80 രൂപ വീതം ലാഭവിഹിതമായി നല്‍കാനും ഒഎന്‍ജിസി ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: