റോം: ഉത്തരകൊറിയ എന്ന ആഗോള പ്രശ്നത്തെ ഉടൻ തന്നെ പരിഹരിക്കാനാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറ്റലിയിലെ ടോര്‍മിനയില്‍ ജി 7 ഉച്ചകോടിയ്‌ക്ക് മുൻപായി ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയോടാണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.
‘അത് ഞങ്ങളുടെ മനസ്സിലുണ്ട്, അതൊരു വലിയ പ്രശ്നം തന്നെയാണ്, ലോകം നേരിടുന്ന പ്രശ്നം, പക്ഷെ അത് പരിഹരിക്കപ്പെടും’. ഇറ്റലിയിലെ ടോര്‍മിനയില്‍ ജി 7 ഉച്ചകോടിയ്‌ക്ക് മുന്‍പായുള്ള കൂടിക്കാഴ്‌ച്ചയില്‍ ഷിന്‍സോ അബെയോട് ട്രംപ് പറഞ്ഞ വാക്കുകളാണിത്.
അയല്‍ രാജ്യങ്ങളെ വ്യാകുലപ്പെടുത്തിക്കൊണ്ട് ഉത്തര കൊറിയ നടത്തുന്ന മിസ്സൈല്‍ പരീക്ഷണങ്ങളെക്കുറിച്ച് ഉത്തരകൊറിയയുമായി ചര്‍ച്ച നടത്തുമെന്നും ട്രംപ് അറിയിച്ചു.
















