മാനന്തവാടി: ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതി യുവാൾക്ക് തൊഴിൽ നൽകുന്നതിനായി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാമധേയത്തിൽ ആരംഭിച്ച പ്രിയദർശിനി ട്രാൻസ്പോർട്ട് സഹകരണ സംഘത്തിൽ സംസ്ഥാ ന പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി.എൻ.വിജയകുമാർ തെളിവെടുപ്പ് നടത്തി.സംഘത്തിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ചൂണ്ടിക്കാട്ടി ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.സംഘം സ്ഥാപിച്ച 1986 മുതലുള്ള രേഖകൾ പരിശോധിച്ച അദ്ദേഹം രേഖകൾ പിടിച്ചെടുത്ത് കമ്മീഷന് മുന്നിൽ ഹാജരാക്കാൻ പോലീസിന് നിർദ്ദേശം നൽകി.8 ബസ്സുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ നാല് ബസ്സുകൾ മാത്രമാണ് ഉള്ളതെന്നും അതിൽ രണ്ട് ബസ്സ് കട്ടപ്പുറത്താണെന്നും സംഘം സെക്രട്ടറി ഹേമന്ത് കമ്മീഷന് മൊഴി നൽകി. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്ന മാനന്തവാടി എ.ടി.ഒ.പി.രഞ്ജിത്തിനെ കമ്മീഷൻ സിറ്റിംഗിനിടെ കമ്മീഷൻ വിളിച്ചു വരുത്തി വിസ്തതരിച്ചു. കട്ടപ്പുറത്ത് കിടക്കുന്ന ബസ്സുകളും അദ്ദേഹം പരിശോധിച്ചു.കമ്മീഷന്റെ ചോദ്യങ്ങൾക്ക് ജൂൺ 15 നകം മറുപടി നൽകാൻ പ്രിയദർശിനി, സഹകരണ ,റവന്യൂവകുപ്പ് ജീവനക്കാർക്ക് നിർദ്ദേശം നൽകി. ജില്ല കലക്ടറുടെ ചാർജ് വഹിക്കുന്ന എ.ഡി.എം.കെ.എം.രാജു, താഹസിൽദാർ എൻ.ഐ.ഷാജു, ജില്ല ഐ.റ്റി.ഡി.പി.പ്രൊജക്ട് ഓഫീസർവാണിദാസ് തുടങ്ങി വിവിധ വകുപ്പുകളിലെ പ്രതിനിധികളും തെളിവെടുപ്പിന് ഹാജരായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: