മുംബൈ: ഓഹരി വിപണിയില്‍ ചരിത്ര കുതിപ്പ് തുടരുന്നു. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് ചരിത്രത്തില്‍ ആദ്യമായി 31,000 പോയന്റിലെത്തി. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 9600 പോയന്റിലേക്കെത്തുകയും ചെയ്തു. നിക്ഷേപ സൗഹൃദമെന്ന് പേര് കേട്ട മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തില്‍ തന്നെ ചരിത്ര നേട്ടത്തിലേക്കെത്താന്‍ ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എത്താന്‍ കഴിഞ്ഞത് ശ്രദ്ധേയമാണ്.
ബാങ്കിംഗ്-വാഹനവിപണിയിലെ നേട്ടവും വിപണിയിലേക്ക് വന്ന സുസ്ഥിരമായ വിദേശ നിക്ഷേപവും മണ്‍സൂണ്‍ കാലാവസ്ഥ നേരത്തെയെത്തും എന്ന പ്രവചനവും ചരിത്ര നേട്ടത്തിലേക്ക് എത്താന്‍ സഹായിച്ചെന്നാണ് വിലയിരുത്തല്‍. കൂടാതെ വന്‍കിട കമ്പനികളുടെ നാലാം പാദ റിപ്പോര്‍ട്ട് പുറത്തു വന്നതും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനയും പ്രേരകമായെന്നും അഭിപ്രായമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: