മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ചാവേര്‍ ബോംബാക്രമണവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ യുഎസ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തില്‍ കേസന്വേഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ യുഎസിനു കൈമാറേണ്ടതില്ലെന്ന് ബ്രിട്ടന്‍. ഇക്കാര്യത്തില്‍ ബ്രിട്ടനുള്ള അതൃപ്തി പരസ്യമായി അറിയിക്കാനാണ് നീക്കം.
ഇരുരാജ്യങ്ങളും തമ്മില്‍ പങ്കുവയ്‌ക്കുന്ന സുരക്ഷാവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടു തുറന്നുപറയുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ് വ്യക്തമാക്കി.
22 നിരപരാധികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്. ആക്രമണം നടത്തിയ സല്‍മാന്‍ അബാദി തന്നെയാകണം ബോംബ് നിര്‍മിച്ചതെന്നാണു നിഗമനം.
















