ദുബായ്: ദുബായിയില്‍ ഈജിപ്ഷ്യന്‍ പൗരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ഇന്ത്യന്‍ യുവാക്കള്‍ പോലീസിന്റെ പിടിയില്‍.
അനധികൃതമായി മദ്യവില്‍പ്പന നടത്തുന്നതിനിടെ അവിടേക്കെത്തിയ രണ്ട് ഈജിപ്തുകാരെ യുവാക്കള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വടി കൊണ്ടടിയേറ്റ ഒരാള്‍ തത്ക്ഷണം മരിക്കുകയും മറ്റൊരാള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു.
പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് ഇന്ത്യക്കാര്‍ പിടിയിലായത്. മദ്യവില്‍പന നടത്തിയുണ്ടാക്കിയ പണം തട്ടിയെടുക്കാന്‍ ഈജിപ്ഷ്യന്‍ പൗരന്മാര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് യുവാക്കള്‍ മൊഴി നല്‍കി. പിടിയിലായവര്‍ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്ന് ഉള്ളവരാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
















