പാലക്കാട്: സംസ്ഥാന വിദ്യാഭ്യാസ സംരക്ഷണ നിയമം അട്ടിമറിച്ച് കുട്ടികളില്‍ നിന്ന് അനധികൃത പണപ്പിരിവ്.
പാലക്കാട് ഗവ.മോയന്‍സ് സ്കൂളിലാണ് നിയമം കാറ്റില്‍ പറത്തി പണപ്പിരിവ് നടത്തിയത്. നിയമമനുസരിച്ച് സര്‍ക്കാര്‍ സ്കൂള്പ്രവശനത്തിന് നൂറു രൂപയേ ഈടാക്കാവൂ എന്നിരിക്കെയാണ് തോന്നിയപോലെ പിരിവ്നടത്തിയിരിക്കുന്നത്.
പിടിഎ ഭാരവാഹികള്‍ അറിയാതെയുള്ള പണപ്പിരിവിന് സ്കൂള്‍ എച്ച്എം, ഡപ്യൂട്ടി എച്ച്എം, സ്റ്റാഫ് സെക്രട്ടറിയും കെഎസ്ടിഎ നേതാവുമായ സൈമണ്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്. യുപി,ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശന സംഖ്യ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിരുദ്ധമായി പിടിഎയുടെ റെസീപ്റ്റ് ബുക്കിലാണ് പിരിവ്.
ചിലരക്ഷിതാക്കളില് നിന്നും 500 രൂപയും, മറ്റുചിലരില്‍ നിന്ന് 1000 രൂപവരെയും ഈടാക്കിയതായി പറയുന്നു. സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയും ഇതിനെ തള്ളിപ്പറയുന്നുണ്ട്. എന്നാല്‍ സര്ക്കാര്മാനദണ്ഡങ്ങള് പാലിച്ചാണ് പ്രവേശനമെന്നാണ് ബന്ധപ്പെട്ടവരുടെ വാദം. നിലവില്‍ എണ്ണൂറോളം പുതിയ പ്രവേശനമാണ് നടന്നിരിക്കുന്നത്.
സംഭവത്തില്‍ പിടിഎക്കും, സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിക്കും ബന്ധമില്ല.നിയമവിരുദ്ധമായി രക്ഷകര്‍ത്താക്കളില്‍ നിന്ന് പിരിവ് നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പിടിഎ പ്രസിഡന്റ് രവി തൈക്കാട്,എസ്എംസി ചെയര്മാന് ടി.ബാബുപീറ്റര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: