പാലക്കാട്: മനുഷ്യന് മനസിനെ പഠനവിഷയമാക്കണമെന്ന് സ്വാമി ഉദിത് ചൈതന്യ. വടക്കന്തറ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഓരോരുത്തരും മനസിനെയാണ് ശക്തിപ്പെടുത്തേണ്ടതും ഉയര്‍ത്തേണ്ടതും. മാനസിക അസ്വാസ്ഥ്യമാണ് ഇന്ന് സമൂഹത്തെ ബാധിച്ചിരിക്കുന്ന അസുഖം. ആരോഗ്യമില്ലാത്ത മനസുകള്‍ അഴിച്ചുവിടുന്ന അക്രമമാണ് ചുറ്റുപാടും ഉള്ളത്.
പ്രശ്നങ്ങള്‍ ഒരു പരിധിവരെ മറ്റുള്ളവര്‍ക്ക് പരിഹരിക്കാന്‍ കഴിഞ്ഞേക്കാം എന്നാല്‍ പ്രശ്ന പരിഹാരത്തിന് നേരിടുന്ന കാലവിളംബവും സംഘര്‍ഷവും അന്യര്‍ക്ക് പരിഹരിക്കാന്‍ കഴിയില്ലെന്ന് സ്വാമിജി പറഞ്ഞു.
സമചിത്തതയും സംസ്കാരവും ഉള്ള വ്യക്തികളെയാണ് വാര്‍ത്തെടുക്കേണ്ടത്.അതിലൂടെ മാത്രമെ രാഷ്ട്ര പുരോഗതി നേടിയെടുക്കാന്‍ കഴിയു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: