കൊച്ചി: പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ദ് ഗ്രേറ്റ് ഫാദറിലെ’ രംഗങ്ങള്‍ ചോര്‍ന്നു. മൊബൈല്‍ ഫോണ്‍ വഴിയാണ് സിനിമയിലെ രംഗങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. ഇതിനെതിരേ നിര്‍മാതാക്കള്‍ പോലീസ് പരാതി നല്കി.
ആരാധകര്‍ വലിയ പ്രതീക്ഷ വച്ച് പുലര്‍ത്തിയിരുന്ന ചിത്രം മാര്‍ച്ച് 30-നാണ് തീയറ്ററുകളില്‍ എത്തുന്നത്. തെന്നിന്ത്യന്‍ സുന്ദരി സ്നേഹയാണ് ചിത്രത്തില്‍ നായിക. ബേബി അനിഘ, ആര്യ, മിയ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്.
ആഗസ്റ്റ് സിനിമയുടെ ബാനറില്‍ നടന് പൃഥ്വിരാജ് സുകുമാരന്‍, സന്തോഷ് ശിവന്, ഷാജി നടേശന്, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഹനീഫ് അദേനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: