Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവധ്യാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 08:47 pm IST
in Samskriti

ശങ്കരധ്യാനപ്രകാരം ഗ്രഹിക്ക നീ

തിങ്കള്‍ കലാഞ്ചിതം കോടീര ബന്ധനം

ഗംഗാഭുജംഗവും,നെറ്റിത്തടം തന്നി

ലംഗജന്മാവിനെച്ചുട്ടോരു നേത്രവും,

അര്‍ക്കചന്ദ്രന്മാര്‍ക്കിരിപ്പിടമാകിയ

തൃക്കണ്ണു രണ്ടും, തിരുനാസികാഭയും,

സ്വര്‍ണ്ണപ്രഭാഭോഗി കുണ്ഡലാലംകൃതം

കര്‍ണ്ണദ്വയം, ചാരുഗണ്ഡഭാഗങ്ങളും,

ബിംബാധരോഷ്ഠവും,ദന്തരത്‌നങ്ങളും

ആനനാം ഭോജവും,കാളകൂട പ്രഭാ

മാനിനീയോജ്ജ്വലം കണ്ഠപ്രദേശവും,

വക്ഷസ്ഥലോജ്ജ്വലം,സര്‍പ്പഹാരം,ലോക

രക്ഷാപരങ്ങളാം നാലു തൃക്കൈകളും

മാനും, മഴുവും, വരദാഭയങ്ങളും

ധ്യാനിക്കിലാനന്ദമേകും സനാതനം.

ആലിലക്കൊത്തോരുദരപ്രദേശവും

ചാലവേ രോമാളി കാളികാ ഭംഗിയും

ഭംഗ്യാ പുലിത്തോലുടുത്തോരു ശോഭയും

തുംഗം കടിതടം,ഭോഗികാഞ്ചീയുതം

ഊരുദ്വയം ചാരു ജാനുയുഗങ്ങളും

ചേരും കണങ്കാലടിത്താര്‍ വിലാസവും

ശ്രീപാദയുഗ്മേ വിളങ്ങും നഖങ്ങളും

ലോപം വരാതെ മനസ്സിലോര്‍ത്തീടണം

കേശാദി പാദവും പാദാദികേശവും

്ഈശാനുരൂപം നിരൂപണം ചെയ്തുടന്‍

അര്‍ച്ചനം തര്‍പ്പണം നാമസങ്കീര്‍ത്തനം

സച്ചിദാനന്ദസ്വരൂപസംഭാവനം

നൃത്തം പ്രദക്ഷിണം സല്‍ക്കഥാവര്‍ണ്ണനം

ഭക്തിപൂര്‍വ്വം ചെയ്തുകൊള്ളുന്നവന്‍ ശിവന്‍

സാലോക്യമെങ്കിലും സാമീപ്യമെങ്കിലും

ത്രൈലോക്യനാഥന്റെ സാരൂപ്യമെങ്കിലും

സായൂജ്യമെങ്കിലും മര്‍ത്ത്യന്‍ നിരൂപിച്ച

തായുരാന്തേ ലഭിച്ചീടുമറിക നീ.

പാര്‍വതീദേവിയെക്കൂടെസ്മരിക്കണം

സര്‍വകാലം മഹാദേവന്റെ സന്നിധൗ

ദന്തിവദനനും താരകാരാതിയും

അന്തികേ മേവുന്ന ദേവവൃന്ദങ്ങളും

ഭൂതഗണങ്ങളും പോറ്റി തന്‍ കൂറ്റനും

ചേതസ്സില്‍ വന്നു വിളങ്ങേണമെപ്പോഴും

സന്തതിസൗഖ്യം വരുത്തേണമീശ്വരാ!

സന്താപമൊക്കെയൊഴിക്കേണമീശ്വര!

ബന്ധുക്കളുണ്ടായ് വരേണമെന്നീശ്വരാ!

ബന്ധമോക്ഷം വരുത്തേണമെന്നീശ്വരാ!

അര്‍ത്ഥസമ്പത്തു വരുത്തേണമീശ്വര!

വ്യര്‍ത്ഥദുശ്ചിന്ത ശമിക്കണമീശ്വര!

കീര്‍ത്തികല്യാണം വരുത്തേണമീശ്വര!

മൂര്‍ത്തിസൗന്ദര്യം ലഭിക്കേണമീശ്വര!

ആര്‍ത്തിക്ഷയം വരുത്തേണമെന്നീശ്വര!

പൂര്‍ത്തികളെല്ലാം വരുത്തേണമീശ്വര!

ഇത്ഥം നിജാഗ്രഹം പ്രാര്‍ത്ഥിച്ചു കൊണ്ടുടന്‍

കൃത്തിവാസസ്സിനെസ്സേവചെയ്താല്‍ ശുഭം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

Kerala

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

Kerala

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

പുതിയ വാര്‍ത്തകള്‍

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.