കല്‍പ്പറ്റ: സംസ്ഥാന യു ഡി എഫ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇടതുസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ മുനിസിപ്പല്‍ യു ഡി എഫ് കമ്മിറ്റി വഞ്ചനാദിനമായി ആചരിച്ചു. ഒരു വര്‍ഷത്തെ ഇടതുസര്‍ക്കാരിന്റെ ഭരണത്തില്‍ നിരവധി പദ്ധതികളാണ് അട്ടിമറിക്കപ്പെട്ടത്. യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വയനാട് മെഡിക്കല്‍ കോളജ്, ശ്രീചിത്തിര മെഡിക്കല്‍ സയന്‍സ്, അമ്പലവയല്‍ കാര്‍ഷികകോളജ്, മക്കിമല എന്‍ സി സി അക്കാദമി തുടങ്ങിയ പദ്ധതികളെല്ലാം തന്നെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. വയനാടിന്റെ സ്വപ്നപദ്ധതിയായിരുന്ന നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാതയും ഇടതുസര്‍ക്കാരിന്റെ അനാസ്ഥ മൂലം നഷ്ടമായ അവസ്ഥയിലാണ്. യു ഡി എഫ് സര്‍ക്കാര്‍ അനുവദിച്ച എട്ടുകോടി രൂപയില്‍ നിന്നും ഡി എം ആര് സിക്ക് നല്‍കേണ്ട രണ്ട് കോടി രൂപ നല്‍കാതെ പദ്ധതി അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. സി മൊയ്തീന്‍കുട്ടി അധ്യക്ഷനായിരുന്ന ചടങ്ങില്‍ റസാഖ് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: